'സാക്ക് സനൈഡേശ്സ് ജസ്റ്റിസ് ലീഗ്' എന്ന ചിത്രത്തിലെ ഒരു രംഗത്തിന് മികച്ച ചിയർ മൊമന്‍റിനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചതിനെതിരെ നിരവധി ആരോപണങ്ങളാണ് പുറത്ത് വന്നത്. എന്നാൽ ഇപ്പോൾ അക്കാഡമി ഓഫ് ആർട്ട്സ് ആന്‍റ് സയൻസ് ഈ ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണെന്ന പ്രസ്താവനയുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഈ വർഷമാണ് ബെസ്റ്റ് ചിയർ മൊമന്‍റ് എന്ന പുരസ്കാരം ഓസ്കാർ അവാർഡില്‍ ഉൾപ്പെടുത്തിയത്. പക്ഷെ സാധാരണ അക്കാഡമി അവാർഡുകൾ പോലെ ഒരു ജൂറി അല്ല ഈ പുരസ്കാരത്തിനർഹരായവരെ തെരഞ്ഞെടുക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഓൺലൈൻ വോട്ടിങ്ങ് വഴിയാണ് ഈ പുരസ്കാരത്തിന്‍റെ വിജയികളെ നിശ്ചയിക്കുന്നത്. വലിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ഈ വർഷത്തെ മികച്ച ചിയർ മൊമന്‍റിനുള്ള പുരസ്കാരം 'സാക്ക് സനൈഡേശ്സ് ജസ്റ്റിസ് ലീഗിലെ' ഒരു രംഗത്തിന് ലഭിക്കുന്നത്. പക്ഷെ ഈ പുരസ്കാരം തട്ടിപ്പാണെന്നും കമ്പ്യൂട്ടർ ബോട്ടുകളുടെയും പെയ്ഡ് വോട്ടിങ്ങിന്‍റെയും പിൻ ബലത്തിലാണ് ഈ രംഗം അവാർഡ് കരസ്തമാക്കിയതെന്നും തുടങ്ങി കടുത്ത ആരോപണങ്ങൾ വന്നിരുന്നു. 

Read Also: Bigg Boss Malayalam season 4: സൂരജിനെ കൊന്നത് ആര്? ആ നി​ഗൂഢതയുടെ ചുരുളഴിക്കാൻ ബി​ഗ് ബോസിൽ മോഹൻലാലിനൊപ്പം ജീത്തു ജോസഫ്


മികച്ച ചിയർ മൊമന്‍റിനുള്ള പുരസ്കാരത്തിന് വേണ്ടി വലിയ ആരാധക പിൻതുണയുള്ള പല ചിത്രങ്ങളും മത്സരിച്ചിരുന്നു. 'അവഞ്ചേഴ്സ് എൻഡ് ഗെയിം' എന്ന ചിത്രത്തിലെ അവഞ്ചേഴ്സിന്‍റെ ടീം അപ്പ് സീൻ, 'മെട്രിക്സ്' എന്ന ചിത്രത്തിലെ വിഖ്യാതമായ ബുള്ളറ്റ് സീൻ കൂടാതെ 'ഡ്രീം ഗേൾ', 'സ്പൈഡർമാൻ നോ വേ ഹോം' എന്നീ ചിത്രങ്ങളിലെ രംഗങ്ങളാണ് ഈ പുരസ്കാരത്തിന് വേണ്ടി മത്സരിച്ചത്. 


എന്നാൽ ഇവയെ എല്ലാം മറികടന്ന് 'സാക്ക് സനൈഡേശ്സ് ജസ്റ്റിസ് ലീഗ്' എന്ന ചിത്രത്തിലെ ഫ്ലാഷ് എന്ന കഥാപാത്രം സ്പീഡ് ഫോഴ്സിന് ഉള്ളിലേക്ക് കടക്കുന്ന രംഗത്തിനാണ് മികച്ച ചിയർ മൊമന്‍റിനുള്ള പുരസ്കാരം ലഭിക്കുന്നത്. ഈ രംഗത്തിന് കിട്ടിയ അവാർഡ് ഡി.സി ആരാധകരെപ്പോലെ ഒരുപാട് ചലച്ചിത്ര പ്രേമികളെയും അത്ഭുതപ്പെടുത്തി. 

Read Also: Priyan Ottathilanu: ഏത് കാര്യത്തിനും ഓടാൻ തയാറാണ് പ്രിയദർശൻ; 'പ്രിയൻ ഓട്ടത്തിലാണ്' ട്രെയിലർ


പക്ഷെ 'ദി. റാപ്പ്' എന്ന ഓൺലൈൻ മാധ്യമം പുറത്ത് വിട്ട ഒരു റിപ്പോർട്ട് പ്രകാരം  സാക്ക് സനൈഡേശ്സ് ജസ്റ്റിസ് ലീഗിന് പുരസ്കാരം ലഭിച്ചത് ഓട്ടോമാറ്റിക് കമ്പ്യൂട്ടർ ബോട്ടുകൾ വഴിയും ഫേക്ക് അക്കൗണ്ടുകൾ വഴിയും വോട്ടിങ്ങില്‍ കൃത്വിമത്വം കാണിച്ചതിനെത്തുടർന്നാണ് എന്നാണ്.  പക്ഷെ അക്കാഡമി ഓഫ് ആർട്ട്സ് ആന്‍റ് സയൻസ് ഈ ആരോപണങ്ങൾ എല്ലാം പാടെ നിഷേധിച്ചു. 


ഇവർ സംഘടിപ്പിച്ച വോട്ടിങ്ങ് പ്രകാരം ഒരു ട്വിറ്റർ ഹാന്‍റിൽ വഴി 20 വോട്ടുകൾ മാത്രമേ ചെയ്യാൻ സാധിക്കൂ. ഇത് കമ്പ്യൂട്ടർ ബോട്ടുകൾ വഴി വോട്ട് ചെയ്യാനുള്ള സാധ്യത ഇല്ലാതാക്കുന്നതായി അക്കാഡമി പറഞ്ഞു. മാത്രമല്ല ഒരു ദിവസത്തിൽ താഴെ മാത്രം പഴക്കമുള്ള ട്വിറ്റർ അക്കൗണ്ട് വഴിയുള്ള വോട്ടിങ്ങ് നിരോധിച്ചിട്ടുണ്ടെന്നും അത് കൊണ്ട്  പെയ്ഡ് വോട്ടിങ്ങ് ചെയ്യുക അസാധ്യമാണെന്നും അക്കാഡമി വ്യക്തമാക്കി. 

Read Also: Jack N Jill : ന്യൂജെൻ നാഗവല്ലിയോ? ജാക്ക് എൻ ജിൽ സിനിമയിലെ പുതിയ ഗാനമെത്തി


2017 ൽ പുറത്തിറങ്ങിയ 'ജസ്റ്റിസ് ലീഗ്' എന്ന ചിത്രത്തിന്‍റെ സാക്ക് സ്നൈഡറിന്‍റെ വെർഷൻ ആണ് 2021 ലെ 'സാക്ക് സനൈഡേശ്സ് ജസ്റ്റിസ് ലീഗ്'. 'ജസ്റ്റിസ് ലീഗ്' എന്ന ചിത്രം ആദ്യം നിർമ്മിച്ചത് സാക്ക് സ്നൈഡര്‍ എന്ന സംവിധായകന്‍റെ മേൽനോട്ടത്തിൽ ആയിരുന്നു. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍റെ സമയത്ത് സാക്ക് സ്നൈഡറിന്‍റെ മകൾ ആത്മഹത്യ ചെയ്തു. 


ഇത് കാരണം അദ്ദേഹത്തിന് ചിത്രത്തിന്‍റെ അവസാനം വരെ സഹകരിക്കാൻ സാധിച്ചില്ല. എന്നാൽ ചിത്രത്തിന്‍റെ വിതരണക്കാരായ വാർണർ ബ്രദേഴ്സിന് ചിത്രം എത്രയും വേഗം തീയറ്ററിൽ റിലീസ് ചെയ്യണമെന്നുണ്ടായിരുന്നു. അത്കൊണ്ട് തന്നെ 'ജസ്റ്റിസ് ലീഗ്' എന്ന ചിത്രത്തിന്‍റെ ബാക്കി ഭാഗം പൂർത്തിയാക്കാൻ ജോസ് വിഡൻ എന്ന സംവിധായകനെ വാർണർ ബ്രദേഴ്സ് ക്ഷണിച്ചു.

Read Also: Vijay Babu Case : 'വിജയ് ബാബുവിനെതിരെയുള്ള കേസ് സിനിമയിലെ എറണാകുളം സംഘത്തിന്റെ ഗൂഢാലോചന' ; മുഖ്യമന്ത്രിക്ക് പരാതി നൽകി നടന്റെ അമ്മ 


അദ്ദേഹം തന്‍റേതായ ശൈലിയിൽ ചിത്രത്തിന്‍റെ പല ഭാഗങ്ങളും റീ ഷൂട്ട് ചെയ്ത് വ്യത്യസ്തമായ ഒരു 'ജസ്റ്റിസ് ലീഗ്' പുറത്തിറക്കി. 2017 ൽ പുറത്തിറങ്ങിയ ഈ ചിത്രം ഒരു വലിയ പരാജയമായി മാറി. അന്ന് മുതൽ 'ജസ്റ്റിസ് ലീഗിന്' സാക്ക് സ്നൈഡർ സംവിധാം ചെയ്ത ഒരു വെർഷൻ ഉണ്ട് എന്ന തരത്തിലെ പ്രചരണങ്ങൾ ശക്തി പ്രാപിച്ചു. 


തുടർന്ന് ഡി.സി ഫാൻസും ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളും #ReleaseSnyderCut എന്ന പേരിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചു. അധികം വൈകാതെ ഈ ഹാഷ്ടാഗ് ലോകം മുഴുവൻ വയറൽ ആയി. തുടർന്ന് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 2021 ലാണ്  'സാക്ക് സനൈഡേശ്സ് ജസ്റ്റിസ് ലീഗ്' അധവാ ജസ്റ്റിസ് ലീഗിന്‍റെ സ്നൈഡർ സംവിധാനം ചെയ്ത വെർഷൻ പുറത്തിറക്കാൻ വാർണർ ബ്രദേഴ്സ് തീരുമാനിക്കുന്നത്. 

Read Also: ഒരു ചേച്ചിയുടെയും അനിയന്‍റെയും സിംപിൾ ആന്‍റ് പവർഫുൾ കഥ; ജോ & ജോ റിവ്യൂ


എച്ച്.ബി.ഒ മാക്സ് വഴി പുറത്തിറങ്ങിയ ഈ ചിത്രം ലോകം മുഴുവൻ ഉള്ള ചലച്ചിത്ര പ്രേമികളിൽ നിന്നും മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി വൻ വിജയം ആയി മാറി. ചിത്രത്തിന് ഇപ്പോൾ ലഭിച്ച ഈ അവാർഡ് സാക്ക് സനൈഡർ എന്ന സംവിധായകനും ഈ ചിത്രത്തിനുമുള്ള വലിയ അംഗീകാരവും വിജയവും ആണെന്നാണ് ഡി.സി ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ