ചലച്ചിത്ര താരം സെറീന വഹാബിന് COVID 19; ഫലം നെഗറ്റീവാകാതെ ഡിസ്ചാര്‍ജ്ജ്
സന്ധികളില്‍ കടുത്ത വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ട താരത്തിന്റെ ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറവായിരുന്നു.
മുംബൈ: ചലച്ചിത്ര താരം സെറീന വഹാബി(Zarina Wahab)ന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കൊറോണ വൈറസാണെന്നു കണ്ടെത്തിയത്. COVID 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താരത്തെ മുംബൈയിലെ ലിവാട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
NK Premachandran MP-യ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു
സന്ധികളില്‍ കടുത്ത വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ട താരത്തിന്റെ ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറവായിരുന്നു. കൊറോണ വൈറസ് (Corona Virus) സ്ഥിരീകരിച്ചതിനാല്‍ താരത്തിനു വിദഗ്ത ചികിത്സ നല്കി വരികയാണ്. അസ്വസ്ഥതകള്‍ മാറിയതിനെ തുടര്‍ന്ന് ആശുപത്രി വിട്ട സെറീന നിലവില്‍ വീട്ടില്‍ തന്നെയാണ്. ഇവിടെ വച്ചാണ് ഇപ്പോള്‍ ചികിത്സകള്‍ പുരോഗമിക്കുന്നത്.
നമ്മള് ഒന്നാണ്... COVID 19 വാക്സിന് സ്വീകരിച്ച് ബഹ്റൈന്‍ കിരീടാവകാശി
''കഴിഞ്ഞ ആഴ്ചയാണ് സെറീന വഹാബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കൊറോണ വൈറസ് സ്ഥിരീകരിക്കുകയായിരുന്നു. പനിയും ശ്വാസതടസ്സവുമുണ്ടായിരുന്നു. അവര്‍ക്ക് എല്ലാ ചികിത്സയും നല്കി. അഞ്ചു ദിവസത്തിനു ശേഷം വീട്ടിലേക്ക് പോയി.'' -ഡോ. ജലീല്‍ പാര്‍ക്കര്‍ പറഞ്ഞു.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് COVID 19 സ്ഥിരീകരിച്ചു
''ഇപ്പോള്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ COVID 19 നെഗറ്റീവാകണമെന്നു നിര്‍ബന്ധമില്ല. അവയെല്ലാം മുന്‍പുണ്ടായിരുന്ന മാര്‍ഗനിര്‍ദേശങ്ങളായിരുന്നു. പരിശോധന ഫലം പോസിറ്റീവാണെങ്കില്‍ പോലും അവരെ നമ്മള്‍ക്ക് വീട്ടിലേക്ക് അയക്കുന്നതില്‍ തടസങ്ങളില്ല.'' -അദ്ദേഹം പറഞ്ഞു.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)