കൊച്ചി: സീ കേരളം ചാനലിൽ ജൂലായ് 24 മുതൽ ബസിംഗ ഫാമിലി ഫെസ്റ്റിവൽ തുടങ്ങുന്നു. പ്രേക്ഷകരായ മലയാളി കുടുംബങ്ങൾക്ക് ഇനി ഉത്സവകാലമാണ് വരുന്നത്. വേറിട്ട ആശയങ്ങളും പുതുമയേറിയ ഗെയിമുകളുമായാണ് ബസിംഗ ഫാമിലി ഫെസ്റ്റിവൽ ഒരുങ്ങുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങൾ മത്സരിക്കുന്നതോടൊപ്പം തന്നെ സംപ്രേഷണ വേളയിൽ പ്രേക്ഷകർക്കും ഇതിൽ പങ്കാളിയാകാം. ബസിംഗ ആപ്പ് വഴി മത്സരിച്ച് സമ്മാനങ്ങൾ നേടാനുമുള്ള അവസരമാണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾക്ക് സീ കേരളം സ്റ്റുഡിയോയിൽ തയ്യാറാക്കിയിട്ടുള്ള ഗ്ലോബിനുള്ളിൽ പ്രവേശിക്കാനുള്ള അവസരം ലഭിക്കുന്നുവെന്നത് ഗെയിം ഷോയിൽ എടുത്തു പറയേണ്ട ഒരു കാര്യമാണ്. ഒപ്പം മികച്ച പ്രകടനങ്ങളിലൂടെ ഒട്ടനവധി സമ്മാനങ്ങളും നേടാനാകും. 


Also Read: Asif Ali: 'മറ്റ് നടന്മാർ വേണ്ടെന്ന് വെച്ച സ്ക്രിപ്റ്റുകളാണ് ഞാൻ ചെയ്തിരുന്നത്; പിന്നീടാണ് "നോ" പറഞ്ഞ് തുടങ്ങിയത്'; ആസിഫ് അലി


അതേസമയം ബസിംഗ ഫാമിലി ഫെസ്റ്റിവലിന്റെ ആദ്യ എപ്പിസോഡ് ടിവിയിൽ കാണുന്ന പ്രേക്ഷകർക്ക് ഒരു വമ്പൻ സമ്മാനം നേടാൻ അവസരമുണ്ട്. ആദ്യ എപ്പിസോഡ് മുഴുവനായി കണ്ട് പ്രേക്ഷകർക്കും മത്സരത്തിൽ പങ്കെടുക്കാനാകും. അങ്ങനെ മത്സരിച്ച് വിജയിക്കുന്ന ആൾക്ക് അഞ്ച് ലക്ഷം രൂപ വില വരുന്ന റെനോ ക്വിഡ് കാർ സമ്മാനമായി നേടാനാകും. ആദ്യ എപ്പിസോഡ് തീരുന്നതിന് മുൻപ് തന്നെ വിജയിയെ പ്രഖ്യാപിക്കും. ബസിംഗ ഫാമിലി ഫെസ്റ്റിവലിൽ ഉദ്വേഗജനകങ്ങളായ പല മത്സരങ്ങളും അണിനിരത്തും. ടിവിയിൽ ഇത് സംപ്രേഷണം ചെയ്യുമ്പോൾ സീ കേരളം സ്‌റ്റുഡിയോയിലും ബസിംഗ ആപ്പ് വഴിയും മത്സരങ്ങളിൽ പങ്കെടുത്ത് കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ചാനൽ ഒരുക്കുന്നത്. വിവിധ തലങ്ങളിലുള്ള മത്സരങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. 


വ്യത്യസ്ത വെല്ലുവിളികൾ തരണം ചെയ്ത് സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ചാനൽ ഒരുക്കുന്നത്. സീ കേരളം പ്രേക്ഷകർക്ക് ഒരു ഉത്സവ സീസൺ തന്നെയായിരിക്കും ഈ ​ഗെയിം ഷോ. ജൂലായ് 24 മുതൽ വൈകിട്ട് ആറ് മണിക്കാണ് ബസിംഗ ഫാമിലി ഫെസ്റ്റിവൽ സംപ്രേഷണം തുടങ്ങുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.