Asif Ali: 'മറ്റ് നടന്മാർ വേണ്ടെന്ന് വെച്ച സ്ക്രിപ്റ്റുകളാണ് ഞാൻ ചെയ്തിരുന്നത്; പിന്നീടാണ് "നോ" പറഞ്ഞ് തുടങ്ങിയത്'; ആസിഫ് അലി

സിനിമയിൽ 12 വർഷം പൂർത്തിയാക്കുകയാണ് ആസിഫ്. ഈ അവസരത്തിൽ തന്റെ സിനിമാജീവിതം തുടങ്ങിയ കാലത്തെക്കുറിച്ച് സീ മലയാളം ന്യൂസിനോട് ഓർത്തെടുക്കുകയായിരുന്നു താരം.

Written by - Zee Malayalam News Desk | Last Updated : Jul 21, 2022, 07:24 PM IST
  • ഗോഡ്‌ഫാദർസൊന്നും തന്നെ ഇല്ലാതെ സ്വന്തം പ്രയത്‌നം കൊണ്ട് നേടിയെടുത്ത വിജയമാണ് ആസിഫിന്റേതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
  • ലുലു മാളിൽ മഹാവീര്യറിന്റെ പ്രമോഷനെത്തിയപ്പോൾ ആസിഫ് പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു.
  • സിനിമയിൽ 12 വർഷം പൂർത്തിയാക്കുകയാണ് ആസിഫ്.
  • ഈ അവസരത്തിൽ തന്റെ സിനിമാജീവിതം തുടങ്ങിയ കാലത്തെക്കുറിച്ച് സീ മലയാളം ന്യൂസിനോട് ഓർത്തെടുക്കുകയായിരുന്നു താരം.
Asif Ali: 'മറ്റ് നടന്മാർ വേണ്ടെന്ന് വെച്ച സ്ക്രിപ്റ്റുകളാണ് ഞാൻ ചെയ്തിരുന്നത്; പിന്നീടാണ് "നോ" പറഞ്ഞ് തുടങ്ങിയത്'; ആസിഫ് അലി

ഋതു എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് ആസിഫ് അലി. പിന്നീട് നിരവധി വ്യത്യസ്ത വേഷങ്ങൾ ചെയ്ത് വളരെ വേ​ഗത്തിൽ മലയാളി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട നടനായി മാറാൻ ആസിഫിന് കഴിഞ്ഞു. ഗോഡ്‌ഫാദർസൊന്നും തന്നെ ഇല്ലാതെ സ്വന്തം പ്രയത്‌നം കൊണ്ട് നേടിയെടുത്ത വിജയമാണ് ആസിഫിന്റേതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. ലുലു മാളിൽ മഹാവീര്യറിന്റെ പ്രമോഷനെത്തിയപ്പോൾ ആസിഫ് പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു. "യാതൊരുവിധ സിനിമ പാരമ്പര്യവുമില്ലാതെ സിനിമയിലേക്ക് വന്ന് നിങ്ങളുടെ സ്നേഹം ഏറ്റുവാങ്ങി നിങ്ങളുടെ കൂടെ സെൽഫി എടുത്ത് നിൽക്കുമ്പോൾ കിട്ടുന്ന ഫീലിങ്ങ് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് എന്ന് ആയിരുന്നു ആസിഫ് അലി പറഞ്ഞത്.

സിനിമയിൽ 12 വർഷം പൂർത്തിയാക്കുകയാണ് ആസിഫ്. ഈ അവസരത്തിൽ തന്റെ സിനിമാജീവിതം തുടങ്ങിയ കാലത്തെക്കുറിച്ച് സീ മലയാളം ന്യൂസിനോട് ഓർത്തെടുക്കുകയായിരുന്നു താരം. 

Also Read: വിക്രവും, ചാർളി 777 ഉം ഹൗസ്‌ഫുൾ; അപ്പുറത്ത് 3 മലയാള സിനിമകൾ ദയനീയ പരാജയം; തീയേറ്ററിൽ താൻ കണ്ട കാഴ്‌ചയെക്കുറിച്ച് ആസിഫ് അലി

"ഞാൻ സിനിമയിൽ വന്ന സമയത്ത് എനിക്ക് മത്സരിക്കാൻ ആരുമില്ലായിരുന്നു. പൃഥ്വിരാജ്, ചാക്കോച്ചൻ, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ "നോ" പറയുന്ന സ്ക്രിപ്റ്റ് ചെയ്‌ത്‌ ഞാൻ ഹാപ്പിയായി ജീവിച്ച് പോവുകയായിരുന്നു. ഞാൻ "നോ" പറഞ്ഞ് തുടങ്ങിയത് കോമ്പറ്റീഷൻസ് വന്നപ്പോൾ മുതലാണ്. പുതിയ ആളുകൾ വന്ന് മത്സരിക്കാൻ ആളായപ്പോൾ കൂടുതൽ ടെൻഷൻ വന്നു. അതിൽ നിന്ന് മാറി ഞങ്ങളെ മനസ്സിൽ കണ്ട് സ്ക്രിപ്റ്റുകൾ എഴുതാൻ തുടങ്ങിയ സമയത്താണ് ചെയ്യാൻ പറ്റുന്ന സ്ക്രിപ്റ്റുകൾ തിരഞ്ഞെടുത്ത് ചെയ്‌ത്‌ തുടങ്ങിയത്. അത്തരത്തിൽ സിനിമകൾ ചെയ്‌തപ്പോൾ എന്റെ ബെഞ്ചിൽ വേറെ അഡ്മിഷൻസ്‌ വന്ന് തുടങ്ങി. അപ്പോൾ അവരൊക്കെ നല്ല സിനിമകൾ ചെയ്യുമ്പോൾ എനിക്കും നല്ല സിനിമകൾ ചെയ്യണമെന്ന വാശി മനസ്സിൽ വന്നു. അങ്ങനെയാണ് സിനിമകൾ സെലക്ട് ചെയ്യാൻ തുടങ്ങിയത്. ഇപ്പോഴും പല സമയത്തും നമ്മൾ ബഹുമാനിക്കുന്ന നല്ല കമ്മിറ്റ്മെന്റ് ഉള്ളവർ വന്ന് കഥ പറയുമ്പോൾ അങ്ങനെയും സംഭവിക്കാറുണ്ട്.

ഫാന്റസിയുടെ മായാലോകത്ത് കൊണ്ടുപോകുന്ന അത്യുഗ്രൻ തിരക്കഥ; "മഹാവീര്യർ മഹാ സംഭവം"

രണ്ട് കേസുകൾ, രണ്ട് കാലഘട്ടം, ആയിരം ആശയങ്ങൾ, ഒരു കോടതി മുറി. 2 മണിക്കൂർ 20 മിനുറ്റിൽ എബ്രിഡ് ഷൈൻ പറഞ്ഞ് വയ്ക്കുന്നത് നൂറായിരം കാര്യങ്ങളാണ്. തീയേറ്ററിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ പല ആശയങ്ങൾ ഒരു ബാഡ്‌മിന്റൺ മത്സരം പോലെ അങ്ങോട്ടും ഇങ്ങോട്ടും തട്ടി തട്ടി കളിക്കും. തികച്ചും പുതുമയുള്ള ആശയം അത് മലയാളി പ്രേക്ഷകർക്ക് മാത്രമല്ല ഏത് പ്രേക്ഷകനും ഒരു ഫ്രഷ്‌നെസ് നൽകുന്ന ഒരു ഡീപ്പ് സ്ക്രിപ്റ്റാണ് മഹാവീര്യർ.

ഫാന്റസി എന്നാൽ കുട്ടികൾക്ക് വേണ്ടി മാത്രമുള്ള ചിത്രം എന്ന് അറിഞ്ഞോ അറിയാതെയോ ഒരു വ്യാഖ്യാനം നമുക്ക് ചുറ്റുമുണ്ട്. അതിനെ പൊളിച്ചെഴുതിക്കൊണ്ടാണ് മഹാവീര്യർ 2022ൽ  എത്തുന്നത്. ഗൗരവകരമായ വിഷയങ്ങൾ പല തലങ്ങളിലൂടെ പറഞ്ഞ് പോകുന്നുണ്ട് ചിത്രം. കോടതി മുറിയിലെ രണ്ട് കേസുകൾ ഒരു നാൾ മുതൽ മറ്റൊരു നാൾ വരെയുള്ള മനുഷ്യന്റെ മാറ്റങ്ങൾ, സ്വഭാവങ്ങൾ എല്ലാം വരച്ചുകാണിക്കാൻ ശ്രമിക്കുന്നുണ്ട്. അതിൽ പൂർണമായും വിജയിക്കുകയും ചെയ്‌തിട്ടുണ്ട്‌. മഹാവീര്യർ എന്ന ചിത്രം കണ്ട് കഴിയുമ്പോൾ 2 സിനിമകൾ കണ്ടിറങ്ങിയ ഒരു അനുഭവം പ്രേക്ഷകന് ലഭിക്കുന്നുണ്ട്. ആദ്യ പകുതിയിൽ നിറഞ്ഞാടുന്ന നിവിൻ പോളിയും, മല്ലിക സുകുമാരനും, സുധീർ കരമനയും, കലാഭവൻ പ്രജോദും പെട്ടെന്ന് അവസാനിക്കുന്ന തരത്തിൽ വന്ന ഇടവേള പ്രേക്ഷകന്റെ രസത്തെ ബാധിച്ചു.

നല്ല രസകരമായി പോകുന്ന ആദ്യ പകുതി സഡൻ ബ്രേക്ക് ഇട്ടതുപോലെ നിന്നത് വലിയ വിഭാഗം പ്രേക്ഷകരെ ഞെട്ടിപ്പിച്ചു. തമാശയിലൂടെ കടന്ന് പോകുന്ന ആദ്യ പകുതി പല മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകനെ ഒന്ന് ചിരിപ്പിക്കുന്നുണ്ട്. രണ്ടാം പകുതീയിൽ സാധാരണക്കാരായ ജനങ്ങൾ ഇപ്പോഴും അനുഭവിക്കുന്ന പല നിഷേധങ്ങൾ ബുദ്ധിപൂർവമായി രാജഭരണകാലവുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നുണ്ട്.ഇഷാൻ ഛബ്രയുടെ മ്യൂസിക്ക് സിനിമയുടെ നെടുംതൂണായി മാറുന്നുണ്ട്. പ്രകടനമികവുകൊണ്ട് ലാലും ലാലു അലക്‌സും നായിക ഷാൻവിയും പ്രേക്ഷകർക്കിടയിൽ നല്ല അഭിപ്രായങ്ങൾ നേടുന്നുണ്ട്.

ഒരുപാട് വിഷയങ്ങൾ ഇന്നത്തെ സമൂഹം ചർച്ച ചെയ്യേണ്ട കാര്യങ്ങൾ ഒരു കാലഘട്ടത്തിൽ അതിമനോഹരമായി പ്ലേസ് ചെയ്‌ത്‌ ബുദ്ധിപൂർവമായ നെയ്തെടുത്ത സിനിമയാണ് മഹാവീര്യർ. മലയാള സിനിമ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം 100% പുതിയൊരു തിയേറ്റർ അനുഭവം സമ്മാനിക്കുമെന്ന് തീർച്ച. സിനിമയുടെ നായകൻ നിവിൻ പോളിയോ ആസിഫ് അലിയോ അല്ല.. സംവിധായകനും തിരക്കഥാകൃത്തുമായ എബ്രിഡ് ഷൈനാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News