Dubai ൽ അനധികൃത സംഭരണശാലയിൽ നിന്നും പിടിച്ചെടുത്തത് ലക്ഷക്കണക്കിന് മാസ്ക്കുകൾ
റാസ് അൽ ഖോർ പ്രദേശത്ത് (Ras Al Khor) ഷിപ്പിംഗ് കമ്പനി നടത്തുന്ന അനധികൃത വെയർ ഹൗസിൽ നടത്തിയ പരിശോധനയിലാണ് ദുബായ് എക്കണോമി ഈ മാസ്ക്കുകൾ കണ്ടെത്തിയത്.
ദുബായ്: അനധികൃതമായി പ്രവർത്തനം നടത്തുന്ന സംഭരണശാലയിൽ നിന്നും ലക്ഷക്കണക്കിന് അതായത് 10.5 മില്യൺ ഫേസ് മാസ്ക്കുകൾ പിടിച്ചെടുത്ത് ദുബായ് എക്കണോമി (Dubai Economy). റാസ് അൽ ഖോർ പ്രദേശത്ത് (Ras Al Khor) ഷിപ്പിംഗ് കമ്പനി നടത്തുന്ന അനധികൃത വെയർ ഹൗസിൽ നടത്തിയ പരിശോധനയിലാണ് ദുബായ് എക്കണോമി ഈ മാസ്ക്കുകൾ കണ്ടെത്തിയത്. ഇന്നലെയായിരുന്നു സംഭവം.
Also Read: Saudi Nitaqat: സ്വദേശിവത്കരണ പദ്ധതിയില്‍ ടെലികോം, ഐടി മേഖലയില്‍ കൂടുതല്‍ സെക്ഷനുകള്‍
ഇതുമായി ബന്ധപ്പെട്ട വീഡിയോ ദുബായ് എക്കണോമി (Dubai Economy) ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. പരിശോധന നടത്തിയത് ഉപഭോക്തൃ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനാണെന്ന് ദുബായ് എക്കണോമി അധികൃതർ പറഞ്ഞു. മാസ്ക്കുകൾ (Masks) പ്രദേശിക വിപണിയിൽ വിൽക്കുന്നതിനായി ബ്രാൻഡഡ് പാക്കറ്റുകളിലേക്ക് റീപാക്ക് ചെയ്ത നിലയിലായിരുന്നു കണ്ടെത്തിയത്.
ഇത് കൂടാതെ തുണിയിൽ നിർമ്മിച്ച ആയിരത്തോളം മാസ്ക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. വിഷയത്തിൽ കമ്പനി അടച്ചുപൂട്ടുകയും നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...