Saudi Nitaqat: സ്വദേശിവത്കരണ പദ്ധതിയില്‍ ടെലികോം, ഐടി മേഖലയില്‍ കൂടുതല്‍ സെക്ഷനുകള്‍

സ്വദേശിവത്കരണ പദ്ധതിയെ വിപുലീകരിച്ച് സൗദി, കൂടുതല്‍  മേഖലകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. 

Written by - Zee Malayalam News Desk | Last Updated : Feb 27, 2021, 11:42 PM IST
  • സൗദി നിത്വാഖാത് (Saudi Nitaqat) പദ്ധതിയില്‍ ടെലികോം, ഐടി മേഖലയില്‍ കൂടുതല്‍ സെക്ഷനുകള്‍ ഉള്‍പ്പെടുത്തിയാണ് വിപുലീകരിച്ചത്.
  • മാര്‍ച്ച്‌ 14 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.
  • മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹിയാണ് ഇതിന് ഉത്തരവ് നല്‍കിയത്.
Saudi Nitaqat: സ്വദേശിവത്കരണ പദ്ധതിയില്‍ ടെലികോം, ഐടി മേഖലയില്‍ കൂടുതല്‍ സെക്ഷനുകള്‍

Riyad: സ്വദേശിവത്കരണ പദ്ധതിയെ വിപുലീകരിച്ച് സൗദി, കൂടുതല്‍  മേഖലകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. 

സൗദി നിത്വാഖാത് (Saudi Nitaqat) പദ്ധതിയില്‍ ടെലികോം, ഐടി മേഖലയില്‍ കൂടുതല്‍ സെക്ഷനുകള്‍  ഉള്‍പ്പെടുത്തിയാണ് വിപുലീകരിച്ചത്.  മാര്‍ച്ച്‌ 14 മുതലാണ് ഇത്  പ്രാബല്യത്തില്‍ വരിക. മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹിയാണ് ഇതിന് ഉത്തരവ് നല്‍കിയത്.  

മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും കമ്മ്യൂണിക്കേഷന്‍സ് ആന്‍റ്  ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും മാനവശേഷി വികസന നിധിയും സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിലെ നാഷണല്‍ ടെലികോം, ഐ.ടി കമ്മിറ്റിയും തമ്മിലുള്ള സഹകരണത്തിന്‍റെ തുടര്‍ച്ചയെന്നോണമാണ് പുതിയ ഭേദഗതികള്‍.

പുതിയ മാനദണ്ഡപ്രകാരം ഇനി മുതല്‍ നിത്വാഖാത്തില്‍ ടെലികോം, ഐ.ടി എന്ന മേഖല പൊതുവായി ഉണ്ടാകുന്നതിന് പകരം ഇതില്‍ ഉള്‍പ്പെട്ട ഓരോ കാറ്റഗറിയും വ്യത്യസ്തമായി ഉള്‍പ്പെടുത്തി വിപുലീകരിച്ചാണ് നിത്വാഖാതില്‍ ഉള്‍പ്പെടുക. ഇതോടെ ഓരോ മേഖലയിലും  സൗദിവത്കരണം  (Saudization) ശക്തിപ്പെടുത്താനാണ് മന്ത്രാലയ ശ്രമം.

ടെലികോം ഐടി മേഖലകള്‍ക്ക് പകരമായി ഇനി ഐ.ടി ഓപ്പറേഷന്‍സ്-റിപ്പയര്‍, ടെലികോം ഓപ്പറേഷന്‍സ്-റിപ്പയര്‍, ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍, ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍, ഐ.ടി സൊല്യൂഷന്‍സ്, ടെലികോം സൊല്യൂഷന്‍സ്, പോസ്റ്റല്‍ സേവനം എന്നീ ഏഴു മേഖലകളാണ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. 

പുതിയ ഭേദഗതികള്‍ പ്രകാരം ഐ.ടി സൊല്യൂഷന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറു മുതല്‍ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ 19 ശതമാനം വരെ സൗദിവല്‍ക്കരണം പാലിച്ചാല്‍ ചുവപ്പിലായിരിക്കും ഉള്‍പ്പെടുക. 20 മുതല്‍ 27 വരെ ഇളം പച്ച, 28 മുതല്‍ 37 ഇടത്തരം പച്ച, 38 മുതല്‍ 54 വരെ കടും പച്ച, 55 ശതമാനവും അതില്‍ കൂടുതലും ആണെങ്കില്‍ പ്ലാറ്റിനം വിഭാഗത്തിലുമാകും.

Also read: Election Commission: പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം, പിന്തുണയറിയിച്ച്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഐ.ടി ഓപ്പറേഷന്‍സ്, റിപ്പയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങളില്‍ സൗദിവല്‍ക്കരണം 16 ശതമാനം വരെയായാല്‍ ചുവപ്പിലും 17 മുതല്‍ 20 ശതമാനം വരെ ഇളം പച്ച, 21 മുതല്‍ 25 ശതമാനം വരെ ഇടത്തരം പച്ച, 26 മുതല്‍ 34 ശതമാനം വരെ കടും പച്ച 35 ശതമാനവും അതില്‍ കൂടുതലുമായാല്‍ പ്ലാറ്റിനം വിഭാഗത്തിലുമാകും. ശഅ്ബാന്‍ ഒന്നു (മാര്‍ച്ച്‌ 14) മുതല്‍ ഇത് പ്രാബല്യത്തില്‍വരുമെന്ന് മന്ത്രാലയം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News