മകളെ കാണാന്‍ മുന്‍ ഭര്‍ത്താവിന് അവസരം നല്‍കിയില്ല, യുവതിക്ക് രണ്ടര ലക്ഷം രൂപ പിഴ
മകളെ കാണാന്‍ മുന്‍ ഭര്‍ത്താവിനെ അനുവദിക്കാത്ത യുവതിയ്ക്ക് വന്‍ തുക പിഴ വിധിച്ച് അബുദാബി കോടതി.
Abu Dhabi: മകളെ കാണാന്‍ മുന്‍ ഭര്‍ത്താവിനെ അനുവദിക്കാത്ത യുവതിയ്ക്ക് വന്‍ തുക പിഴ വിധിച്ച് അബുദാബി കോടതി.
കുറ്റത്തിന് 13,000ദിര്‍ഹം ഏകദേശം 2.6 ലക്ഷം ഇന്ത്യന്‍ രൂപയാണ് അബുദാബി കോടതി (Abu Dhabi Court ) പിഴ വിധിച്ചത്.
തന്‍റെ മാതാവ് മരിക്കുന്നതിന് മുന്‍പ് കൊച്ചുമകളെ കാണാന്‍ ആഗ്രഹിച്ചിരുന്നെന്നും ഇതിനായി പലതവണ മുന്‍ ഭാര്യയെ സമീപിച്ചിരുന്നുവെന്നും അപ്പോഴൊക്കെ അവര്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി. 9 തവണയാണ് മകളെ കാണാനുള്ള അവസരം യുവതി നിഷേധിച്ചതെന്നും പരാതിയില്‍ പറയുന്നു.
100,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ്. യുവതി 100,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കീഴ്ക്കോടതി ഉത്തരവിട്ടെങ്കിലും വിധിയില്‍ യുവതി അപ്പീല്‍ കോടതിയെ സമീപിച്ചു.
Also read: രാഷ്ട്രീയ നേതാവുമായി അവിഹിത ബന്ധം, നര്‍ത്തകിയെ വെടിവെച്ചു കൊന്നു
യുവതിയുടെ അപ്പീല്‍ പരിഗണിച്ച കോടതി, നഷ്ടപരിഹാരമായി 13,000 ദിര്‍ഹം മുന്‍ ഭര്‍ത്താവിന് നല്‍കണമെന്ന് വിധിക്കുകയായിരുന്നു. ഇതിന് പുറമെ കോടതി നടപടിയുടെ ചിലവുകളും യുവതി വഹിക്കണമെന്നും കോടതി വിധിച്ചു.