Moscow: റഷ്യയില്‍ പ്രമുഖ നര്‍ത്തകിയുടെ കൊലപാതകം കോളിളക്കം സൃഷ്ടിച്ചിരിയ്ക്കുകയാണ്.
രാജ്യത്തെ പ്രമുഖ നര്‍ത്തകിമാരില്‍ ഒരാളായി അറിയപ്പെടുന്ന നതാലിയ പ്രോനിനയാണ് (Natalia Pronina) പട്ടാപ്പകല്‍ മുഖംമറച്ചെത്തിയ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
വാടക കൊലയാളികളാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പാര്‍ലമെന്‍റ് അംഗവും രാജ്യത്തെ വന്‍ കോടീശ്വരനും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ ഒരു വ്യക്തിയുമായി 30കാരിയായ നതാലിയ പ്രോനിനയ്ക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം, നര്‍ത്തകിയുടെ (Russian Dancer) കൊലപാതകവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാവിന്‍റെ ഭാര്യയും സംശയത്തിന്‍റെ നിഴലിലാണ്. രാഷ്ട്രീയ നേതാവിന്‍റെ ഭാര്യ നര്‍ത്തകിയായ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു.
കൊല്ലപ്പെട്ട യുവതിയുടെ കാമുകനെയും പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് കാമുകന്‍ അലക്സാണ്ടര്‍ ക്രാവ്ചെങ്കോ (33 വ്യക്തമാക്കി. അതേസമയം വന്‍ തുക കടം വാങ്ങിയത് തിരിച്ചു നല്‍കാത്തതില്‍ നതാലിയ ഭീഷണി നേരിട്ടിരുന്നതായി ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. 6000 പൗണ്ട് കടത്തിലായിരുന്നു നതാലിയ എന്നാണ് കാമുകന്‍ പറയുന്നത്
Also read: കോവിഡ് കാലത്ത് വിപണി കീഴടക്കി കോണ്ടം
എന്തായാലും റഷ്യന്‍ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചിരിയ്ക്കുകയാണ് നതാലിയയുടെ കൊലപാതകം....
Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy