അബുദാബി: കോവിഡ് (Covid19) വ്യാപനത്തിൽ നേരിയ കുറവ് വന്നതോടെ അബുദാബിയിൽ നിയന്ത്രണങ്ങളിൽ ഇളവ് വന്നേക്കും. ജൂലൈ ഒന്നു മുതലായിരിക്കും മാറ്റങ്ങൾ. ഗ്രീന്‍ പട്ടികയില്‍ പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കി നല്‍കാനാണ് പദ്ധതിയിടുന്നതെന്ന് ടൂറിസം ആന്റ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി അല്‍ ശൈബ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് വ്യാപന നിരക്ക് കുറഞ്ഞ ഗ്രീന്‍ പട്ടികയില്‍ പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാവും ഈ ആനുകൂല്യം ലഭിക്കുക. നിലവില്‍ 22 രാജ്യങ്ങളാണ് സൗദിയുടെ (Saudi) ഗ്രീന്‍ പട്ടികയില്‍ ഉള്ളത്. സ്ഥിതി നിയന്ത്രണ വിധേയമായാൽ കൂടുതൽ രാജ്യങ്ങളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തും.


ALSO READ : UAE Travel Ban : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് UAE അനിശ്ചിതക്കാലത്തേക്കായി വിലക്ക് നീട്ടി, നിലവിൽ മെയ് 14 വരെയാണ് യാത്ര വിലക്ക്


നിലവില്‍ ബ്രിട്ടന്‍, ചൈന, റഷ്യ, ആസ്‌ത്രേലിയ, ന്യൂസിലാന്റ്, ജപ്പാന്‍, സൗദി അറേബ്യ, ഗ്രീന്‍ലാന്റ്, ഐസ്‌ലാന്റ്, മൊറോക്കോ, ക്യൂബ, ഉസ്‌ബെക്കിസ്താന്‍, താജികിസ്താന്‍, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളാണ് ഗ്രീന്‍ പട്ടികയിലുള്ളത്.


ALSO READ : Covid നിയന്ത്രണങ്ങൾ കുറയുന്നു; അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികളുമായി സൗദി അറേബ്യ


കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ഇന്ത്യയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ഇളവ് അനുവദിക്കാനാവില്ലെന്ന് അലി അല്‍ ശൈബ പറഞ്ഞു.അബുദാബിയെ സംബന്ധിച്ചിടത്തോളം ടൂറിസം രംഗത്തെ പ്രധാന മാര്‍ക്കറ്റാണ് ഇന്ത്യ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക