Bahrain: കോവിഡിനെ തടുക്കാന്‍ നിര്‍ണ്ണായക തീരുമാനവുമായി  ബഹ്‌റൈന്‍.  കൗമാരക്കാര്‍ക്ക്  കോവിഡ് വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

12 നും 17 ഇടയില്‍  പ്രായമുള്ളവര്‍ക്കാണ്  കോവിഡ് -19 വാക്‌സിന്‍ നല്‍കാന്‍  ദേശീയ ആരോഗ്യ കര്‍മ്മ  സമതി  തീരുമാനിച്ചത്.   ഇവര്‍ക്ക്  രണ്ട് ഡോസ്  ഫൈസര്‍ ബയോടെക് വാക്‌സിനാണ് നല്‍കുക.  കൗമാരക്കാരില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക  എന്നതാണ് ഇതിലൂടെ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.


ലോകാരോഗ്യ സംഘടനയുടെ രോഗപ്രതിരോധത്തെക്കുറിച്ചുള്ള വിദഗ്ധരുടെ ഉപദേശക സംഘത്തിന്‍റെയും അമേരിക്കന്‍  സെന്‍റര്‍  ഫോര്‍ ഡിസീസ് കണ്ട്രോളിന്‍റെയും ശുപാശകളുടെ പാശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ  വാക്സിനേഷന് കമ്മിറ്റിയാണ് ഈ  തീരുമാനം കൈക്കൊണ്ടത്. 


കൗമാരക്കാര്‍ക്കുള്ള  കോവിഡ് വാക്‌സിനേഷന്  ചില നിബന്ധനകള്‍ പാലിക്കേണ്ടതായിട്ടുണ്ട്.  വാക്‌സിനേഷന്‍ എടുക്കാന്‍   രക്ഷിതാവിന്‍റെ  അനുമതി ആവശ്യമാണ്. കൂടാതെ,  കുത്തിവെപ്പെടുക്കുമ്പോള്‍ രക്ഷിതാവിന്‍റെ സാന്നിധ്യവും ആവശ്യമാണ്. 


കോവിഡ്  വാക്‌സിനേഷന് രജിസ്റ്റര് ചെയ്യാനുള്ള  സൗകര്യം  healthalert.gov.bh എന്ന വെബ്സെറ്റില്‍  ഉടന്‍ തന്നെ  ആരംഭിക്കും.


Also Read: ഖത്തർ സർജിക്കൽ സ്പെഷ്യാലിറ്റി സെന്ററിലെ അവസാന കൊവിഡ് രോഗിയും ഡിസ്ചാർജ്ജായി


അതസമയം, ബഹ്‌റൈന്‍ പൗരന്‍മാര്‍ക്ക്   സൗജന്യമായാണ  വാക്‌സിന്‍ നല്കുന്നത്. കൂടാതെ, ഏത് വാക്‌സിനാണ്  സ്വീകരിക്കാന്‍  ആഗ്രഹിക്കുന്നത്, അത്  തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. സിനോഫാം, ഫൈസര്‍, ബയോടെക്, അസ്ട്രാസെനെക , ജോണ്‍സണ്‍ ആന്‍ഡ്‌  ജോണ്‍സണ്‍, റഷ്യയുടെ സ്പുട്നിക് വി, സ്പുട്നിക് ലൈറ്റ് എന്നിങ്ങനെ ആറ് തരത്തിലുള്ള വാക്സിനു കള്‍ക്കാണ്  ബഹ്‌റൈന്‍ അംഗീകാരം  ല്‍കിയിരിയ്ക്കുന്നത്. 


50% ത്തോളം പേര്‍ ഇതിനോടകം  ബഹ്‌റൈനില്‍ കോവിഡ്  വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക