ദോഹ: 2022 ലോകകപ്പ്  ഫുഡ്ബോൾ ടൂർണ്ണമെന്റിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി  നിൽക്കുന്നത്.  ഇത്തവണത്തെ ഫിഫ ലോകകപ്പിന്  സുരക്ഷ ശക്തമാക്കാൻ ഖത്തറിന് ബ്രിട്ടീഷ് സർക്കാരിന്റെ ശക്തമായ  പിന്തുണ ഉണ്ടാകും . ലോകകപ്പിന് സുരക്ഷ ഒരുക്കാൻ ബ്രിട്ടീഷ് സൈനികരെ ദോഹയിൽ സജ്ജമാക്കുമെന്ന്  ബ്രിട്ടീഷ്  പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ബ്രിട്ടനിലെത്തി പ്രധാനമന്തിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ സഹായ വാഗ്ദാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

ടൂർണമെന്റിലെ ഭീകരവാദ ഭീഷണിയിൽ നിന്നും മറ്റ പ്രശ്നങ്ങളിൽ നിന്നും സുരക്ഷിതമാക്കാനാണ് സേനയുടെ സേവനം ലഭ്യമാക്കുന്നത്. 2020 ജൂണിൽ ജോയിന്റ് സ്ക്വാഡ്രൺ  രൂപീകരിച്ച് ഖത്തർ അമീരി എയർഫോഴ്സും ബ്രിട്ടീഷ് എയർഫോഴ്സും സംയുക്ത പരിശീലനം നടത്തിവരുന്നു.ഒരുമിച്ചുള്ള വ്യായാമവും അനുബന്ധ പരിശീലനങ്ങളും  ലോകകപ്പ് സുരക്ഷാ ദൗത്യത്തിന് ഏറെ സഹായിക്കുമെന്ന് ബ്രിട്ടാഷ് ആഭ്യന്തര മന്താലയം പറഞ്ഞു. വ്യോമരക്ഷാ പ്രവർത്തനങ്ങളിലൂടെ  ഭീകരാക്രമണങ്ങളെ തടയുകയാണ് സേനയുടെ ലക്ഷ്യം.ബ്രിട്ടീഷ് റോയൽ നേവിയുടെ ഭാഗത്ത് നിന്നും എയർഫോഴ്സിന്റെ ഭാഗത്ത് നിന്നും സംയുക്തമായ സേവനം ഖത്തറിന് ലഭിക്കും.

Read Also: ഫിഫ കാണാൻ ആരാധകർക്കൊപ്പം വിമാന കമ്പനികളും തയ്യാറായി; ഇനി ഖത്തറിലേക്ക് പറക്കാം


റോയൽ നേവി സമുദ്ര സുരക്ഷ ഉറപ്പാക്കാലുള്ള ശ്രമങ്ങളാണ് ഉണ്ടാവുക. നേവിയുടെ സംഘം തന്നെ മത്സരങ്ങൾക്ക് മുമ്പായി വേദികളിൽ സുരക്ഷാ പരിശോധന നടത്തും.കമാന്റ് ആന്റ് കമാന്റ് കൺട്രോൾ തുടങ്ങിയ വിദഗ്ധ സേവനങ്ങളും ബ്രിട്ടീഷ് സൈന്യം നൽകും. അറബ് മേഖലയിലേക്ക് ഇതാദ്യമായാണ് ഒരു ലോകകപ്പ് ടൂർണമെന്‌റ് എത്തുന്നത്.നവംബർ 21 മുതൽ ഡിസംബർ 18 വരെ ദോഹയിലെ എട്ട് സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ്‌ നടക്കുക.ആകെ 32 രാജ്യങ്ങളിൽ നിന്നുള്ള ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുക. 5000 കോടി  രൂപ വരുമാനമാണ് ഖത്തർ ലോകകപ്പിലൂടെ ഫിഫ ലക്ഷ്യമിടുന്നത്.


2500 കോടിയിലേറെ തുക  മികച്ച ടീമുകൾക്കും കളിക്കാർക്കും സമ്മാനമായി ലഭിക്കും.നറുക്കെടുപ്പിലൂടെ ടീമുകളെ തിരഞ്ഞെടുത്തു എന്ന പ്രത്യേകതയും ഇത്തവണത്തെ ലോകകപ്പിന് ഉണ്ട്. ലോകകപ്പ് നേടുന്ന ടീമിന് 319 കോടിയാണ് സമ്മാനമായി ലഭിക്കുക.റണ്ണേഴ്സ് അപ്പാകുന്ന ടീമിന് 205 കോടിയും ലഭിക്കും.ക്വാർട്ടർ ഫൈനലിൽ എത്തുന്ന ടീമുകൾക്ക്  129 കോടിരൂപ വീതമാണ് സമ്മാന തുക ലഭിക്കുക.കോവിഡ് വ്യപനം സൃഷ്ടിച്ച വലിയ പ്രതിസന്ധിയും റഷ്യ-യുക്രൈൻ യുദ്ധവും എല്ലാം  തിരിച്ചടിയായി മാറിയതോടെയാണ് നറുക്കെടുപ്പിലൂടെ ടീമുകളെ തിരഞ്ഞെടുത്തത്.

Read Also: ഹജ്ജ് കർമ്മങ്ങൾക്കായുള്ള തയ്യാറെടുപ്പിൽ മക്ക


92 വർഷത്തെ ലോകകപ്പിന്റെ ചരിത്രത്തിനിടെ ആദ്യമായി  ടീമുകളെ നറുക്കെടുപ്പിലൂടെയും  തെരഞ്ഞെടുക്കേണ്ടി വന്നു  എന്ന പ്രത്യേകതയും  ഇത്തവണത്തെ ഖത്തർ ലോകകപ്പിന്  ഉണ്ട്.കോവിഡ് പ്രതിസന്ധി ലോകകപ്പിനെ ബാധിക്കുമോ എന്ന സംശയം ബാക്കി നിൽക്കേയാണ് ചോദ്യങ്ങളെയെല്ലാം നിഷ്പ്രഭമാക്കി സർവസന്നാഹങ്ങളുമായി ഖത്തർ ലോകകപ്പ് ഒരുങ്ങുന്നത്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.