ഫിഫ കാണാൻ ആരാധകർക്കൊപ്പം വിമാന കമ്പനികളും തയ്യാറായി; ഇനി ഖത്തറിലേക്ക് പറക്കാം

188 ദിവസത്തേക്കാണ് കരാറുകൾ നിലനിൽക്കുക. കുവൈറ്റും ഖത്തറുമായി ഒപ്പിട്ട കരാർ പ്രകാരം  ദിവസേന 1700 യാത്രക്കാരെ വഹിക്കുന്നതാവും. പ്രതിദിനം ഫ്ലൈദുബായ് 60 സർവ്വീസുകളും കുവൈറ്റ് എയർവെയ്സ് 20 സർവ്വീസുകളും ഒമാൻ എയർ 48 സർവ്വീസുകളും സൗദി 40 സർവ്വീസുകളും നടത്തും.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 28, 2022, 05:48 PM IST
  • ദുബായിൽ നിന്ന് ഖത്തറിലേക്ക് സർവ്വീസുകൾ ഉയർത്തിയതായി ഫ്ലൈദുബായ് അറിയിച്ചിരുന്നു.
  • കുവൈറ്റും ഖത്തറുമായി ഒപ്പിട്ട കരാർ പ്രകാരം ദിവസേന 1700 യാത്രക്കാരെ വഹിക്കുന്നതാവും.
  • കണക്കുകൾ പ്രകാരം നവംബർ 20ന് 7110 ദിർഹമായി ടിക്കറ്റ് നിരക്ക് വർധിക്കുമെന്നാണ് വിലയിരുത്തലുകൾ.
ഫിഫ കാണാൻ ആരാധകർക്കൊപ്പം വിമാന കമ്പനികളും തയ്യാറായി; ഇനി ഖത്തറിലേക്ക് പറക്കാം

ദോഹ: ഫിഫ ലോകകപ്പ് കാണാനായി ഫുട്ബോൾ ആരാധകർക്കൊപ്പം വിമാന കമ്പനികളും തയ്യാറായി. ഈ വർഷം അവസാനം ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനായി യുഎഇയുടെ ബജറ്റ് എയർലൈനായ ഫ്ലൈദുബായിയും മറ്റ് ചില വിമാന കമ്പനികളും കൂടുതൽ സർവ്വീസ് നടത്തും. ദുബായിൽ നിന്ന് ഖത്തറിലേക്ക് സർവ്വീസുകൾ ഉയർത്തിയതായി ഫ്ലൈദുബായ് അറിയിച്ചിരുന്നു. 24 മണിക്കൂറും ദോഹയിലേക്ക് യാത്രചെയ്യുന്നതിനായി ഖത്തറിൻറെ ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവെയ്സ് ഫ്ലൈദുബായ്, കുവൈറ്റ് എയർവെയ്സ്, ഒമാൻ എയർ, സൗദി എന്നിവയുമായി കരാർ ഒപ്പുവെച്ചിട്ടുണ്ട്. 

188 ദിവസത്തേക്കാണ് കരാറുകൾ നിലനിൽക്കുക. കുവൈറ്റും ഖത്തറുമായി ഒപ്പിട്ട കരാർ പ്രകാരം  ദിവസേന 1700 യാത്രക്കാരെ വഹിക്കുന്നതാവും. പ്രതിദിനം ഫ്ലൈദുബായ് 60 സർവ്വീസുകളും കുവൈറ്റ് എയർവെയ്സ് 20 സർവ്വീസുകളും ഒമാൻ എയർ 48 സർവ്വീസുകളും സൗദി 40 സർവ്വീസുകളും നടത്തും. ദുബായ്, ജിദ്ദ, കുവൈറ്റ് സിറ്റി, മസ്ക്കറ്റ്, റിയാദ് എന്നിവിടങ്ങിളിൽ നിന്നുള്ള മടക്ക സർവ്വീസിനോടൊപ്പം മത്സര ദിവസം തിരിച്ചുവരാനുള്ള ഷട്ടിൽ ടിക്കറ്റ് വരെ മത്സരാധിഷ്ഠിത നിരക്കിൽ ലഭ്യമാക്കുമെന്ന് ഖത്തർ എയർവെയ്സ് അധികൃതർ അറിയിച്ചു. കൂടാതെ നോ ചെക്ക് ഇൻ ബാഗേജ് നയം യാത്രാ പദ്ധതി ലളിതമാക്കും. മാച്ച ഡേ ഷട്ടിൽ സർവ്വീസ് ബുക്ക് ചെയ്യുന്നവർക്ക് വിമാനത്താവളത്തിനും സ്റ്റേഡിയത്തിനുമിടയിൽ യാത്രാ സൗകര്യമൊരുക്കും.

Read Also: ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്ക് കുറഞ്ഞ നഗരമായി അബുദാബി

ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ദിവസേന രാവിലെ ദോഹയിലെത്തി ലോകകപ്പ് മത്സരങ്ങള്‍ കണ്ട് വൈകിട്ട് തിരികെ മടങ്ങാം. മാച്ച് ഡേ ഷട്ടിൽ സർവ്വീസിൽ യാത്ര ബുക്ക് ചെയ്യുന്നവർക്ക് ഫിഫ മത്സര ടിക്കറ്റും ഹയ കാർഡും ഉണ്ടായിരിക്കണം. യാത്ര കൂടുതൽ സുഖകരമാക്കാൻ ലഗേജ് ഇല്ലാതെയുള്ള യാത്രയാണ് അനുവദിക്കുന്നത്.  അതെസമയം ഫിഫ ലോകകപ്പിന് മുന്നോടിയായി യുഎയിൽ നിന്ന് ഖത്തറിലേക്കുള്ള  വിമാന നിരക്ക് കുതിച്ചുയർന്നു. ഇക്ണോമിക്ക് ക്ലാസ് നിരക്കുകളിലാണ് വൻ വർധനവുണ്ടായത്. കണക്കുകൾ പ്രകാരം നവംബർ 20ന് 7110 ദിർഹമായി ടിക്കറ്റ് നിരക്ക് വർധിക്കുമെന്നാണ് വിലയിരുത്തലുകൾ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News