UAE News: യുഎഇയില്‍ ചിക്കനും മുട്ടക്കും വില കുതിച്ചുയരുന്നു
UAE Hikes Poultry Prices: സര്‍ക്കാര്‍ വര്‍ധിപ്പിച്ച 13 ശതമാനം വില വര്‍ധവില്‍ ഉല്‍പാദന ചെലവ് ഉള്‍പ്പെടുന്നില്ലെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.
അബുദാബി: യുഎഇയില്‍ ചിക്കനും മുട്ടക്കും പൊള്ളുന്ന വിലയെന്ന റിപ്പോർട്ട്. വിപണിയില്‍ മുട്ടക്ക് 35 ശതമാനം വരെ ഉയർന്നപ്പോൾ ചിക്കന്റെ വില 28 ശതമാനം വർധിച്ചിട്ടുണ്ട്. യുഎഇ ധനകാര്യമന്ത്രാലയം ചിക്കന്‍ ഉല്‍പന്നങ്ങളുടെ വില 13 ശതമാനം വര്‍ധിപ്പിച്ചിരുന്നു. എന്നാൽ വ്യാപാരികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചതിലും വളരെ ഉയര്‍ന്ന നിരക്കാണ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നതെന്ന പരാതി ഉയർന്നിട്ടുണ്ട്.
Also Read: UAE: യുഎഇയില്‍ ഇനി സെല്‍ഫ് ഡ്രൈവിങ് ടാക്സി സര്‍വ്വീസ്; പദ്ധതിയുടെ ആദ്യഘട്ടം ജുമൈറയില്‍
ഇതോടെ നേരത്തെ 17 ദിർഹമായിരുന്ന മുപ്പത് മുട്ടയടങ്ങിയ ട്രേക്ക് 23 ദിര്‍ഹമായി. 15 മുട്ടക്ക് 11.95 ദിര്‍ഹമാണ് നിലവില്‍ വില ഈടാക്കുന്നതെങ്കിൽ നേരത്തെ അത് പത്തു ദിര്‍ഹമായിരുന്നു. 19.5 ശതമാനമാണ് വില വര്‍ധനവ് നടന്നിരിക്കുന്നത്. ഇത് കൂടാതെ വലിയതരം കോഴിമുട്ടയുടെ വില 20 ശതമാനം വര്‍ധിച്ചതായും പരാതിയുണ്ട്. കോഴിത്തീറ്റയുടെ വില വര്‍ധനവ്, അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന, ഗതാഗത നിരക്കിലെ വര്‍ധനവ് എന്നിവ കണക്കിലെടുത്താണ് ചിക്കന്‍ ഉല്‍പന്നങ്ങളുടെ വില യുഎഇ സര്‍ക്കാര്‍ 13 ശതമാനമായി വര്‍ധിപ്പിച്ചതിന്നാൻ റിപ്പോർട്ട്. അതേസമയം സര്‍ക്കാര്‍ വര്‍ധിപ്പിച്ച 13 ശതമാനം വില വര്‍ധവില്‍ ഉല്‍പാദന ചെലവ് ഉള്‍പ്പെടുന്നില്ലെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരിന്റെ വിലവര്‍ധനവിനെ മറികടന്ന് കൂടുതല്‍ വിലയീടാക്കാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നത് ഉല്‍പാദന ചെലവും കൂടികണക്കിലെടുത്താണെന്ന വാദമാണ് വ്യാപാരികള്‍ പറയുന്നത്.
Also Read: Viral Video: ഒന്ന് പ്രൊപ്പോസ് ചെയ്തതാ... കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ
മലയാളി ഉംറ തീർത്ഥാടകർ സഞ്ചരിച്ച കാർ സൗദിയിൽ ലോറിയുമായി കൂട്ടിയിച്ചു
റിയാദ്: സൗദിയിൽ മലയാളി ഉംറ തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർക്ക് പരിക്ക്. യാമ്പുവിൽ നിന്നും ഉംറയ്‌ക്കായി പുറപ്പെട്ട തീർത്ഥാടക സംഘത്തിന്റെ കാർ കുലൈസിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്.
Also Read: Weight Loss Diet: തടി കൂടുന്നത് തടയാൻ ഈ സ്‌നാക്സ് പരീക്ഷിക്കൂ, തയ്യാറാക്കാനും എളുപ്പം!
സാരമായി പരുക്കേറ്റ മലപ്പുറം തിരൂർ സ്വദേശി ഇസ്മാഈലിനെ ജിദ്ദ കിംഗ് അബ്ദുളള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന അഷ്റഫ് കരുളായി, മുഹമ്മദ് അലി കട്ടിലശ്ശേരി, തിരുവനന്തപുരം സ്വദേശിയായ അബ്ദുറഹിമാൻ എന്നിവർ വലിയ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. അപകടത്തിൽ പെട്ട അഞ്ചുപേരും യാമ്പു റോയൽ കമ്മീഷന് കീഴിൽ ജോലി ചെയ്തുവരുന്നവരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...