Abu Dhabi: അബുദാബി ക്വാറന്റൈൻ (Quarantine) വേണ്ടാത്ത രാജ്യങ്ങളുടെ ഗ്രീൻലിസ്റ്റ് വീണ്ടും പുതുക്കി. പുതുക്കിയ ലിസ്റ്റിൽ വീണ്ടും സൗദി  അറബ്യയെ ഉൾപ്പെടുത്തി. മാർച്ച് 8, തിങ്കളാഴ്ച്ചയാണ് സുരക്ഷിതമായ രാജ്യങ്ങളുടെയും, പ്രദേശങ്ങളുടെയും പേര് ഉൾപ്പെടുത്തിയ ഗ്രീൻ ലിസ്റ്റ് അബുദാബി പുതുക്കിയത്. പുതുക്കിയ ഗ്രീൻ ലിസ്റ്റിൽ ആകെ 13 രാജ്യങ്ങളുടെ പേരുകളാണുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുതുക്കിയ ലിസ്റ്റിൽ പുതുതായി ചേർത്തത് കസാഖിസ്ഥാൻ, മൊറോക്കോ, സൗദി അറേബ്യ (Saudi Arabia) എന്നീ മൂന്ന് രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിൽ നിന്ന് ഇനി അബുദാബി എമിറേറ്റീസിൽ എത്തുന്ന യാത്രക്കാർക്ക് ക്വാറന്റൈൻ ഇരിക്കേണ്ട ആവശ്യമില്ല. പക്ഷെ അബുദാബി വിമാനതാവളത്തിൽ എത്തുന്ന ഉടനെ പിസിആർ ടെസ്റ്റ് ഉറപ്പായും നടത്തിയിരിക്കണം. 


ALSO READ: Covid 19 Saudi: ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്, ഒാരോരുത്തരും ഇതെല്ലാം അറിഞ്ഞിരിക്കണം


പുതുക്കിയ ഗ്രീൻ ലിസ്റ്റിൽ (Green List) ഉള്ള രാജ്യങ്ങൾ ഓസ്‌ട്രേലിയ, ഭൂട്ടാൻ, ബ്രൂണൈ, ചൈന, (China) ഗ്രീൻലാൻഡ്, ഹോങ്കോംഗ്, ഐസ്‌ലാന്റ്, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംഗപ്പൂർ, കസാഖിസ്ഥാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് നിലവിൽ അബുദാബിയുടെ ഗ്രീൻ ലിസ്റ്റിലുള്ളത്. ഫെബ്രുവരി 21 പുതുക്കിയ പട്ടികയാണ് മാർച്ച് 8 ന് വീണ്ടും പുതുക്കിയത്. ഫെബ്രുവരി 21ന് പുതുക്കിയ പട്ടികയിൽ ആകെ 10 രാജ്യങ്ങളാണ് ഉള്ളത്.


അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (ഡിസിടി) ഫെബ്രുവരി 21 ന് പുതുക്കിയ ക്വാറന്റൈൻ ഒഴിവാക്കി കൊണ്ടുള്ള രാജ്യങ്ങളുടെ "ഗ്രീൻ ലിസ്റ്റിൽ" (Greenlist) നിന്നും സൗദി അറബ്യയെ ഒഴിവാക്കിയിരുന്നു. കോവിഡ് രോഗവ്യാപനം വർധിച്ചതിനെ തുടർന്നാണ്  ഈ നടപടി. ആഗോളതലത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് സ്ഥിരമായി ഗ്രീൻലിസ്റ്റിൽ മാറ്റം വരുത്തുമെന്ന് ടൂറിസം ഡിപ്പാർട്മെന്റ് അറിയിച്ചു.


ALSO READ: Kuwait: വിസ നിയമങ്ങളില്‍ മാറ്റം, തൊഴിലുടമയുടെ അനുമതിയോടെ Visa Transfer ചെയ്യാം


ഫെബ്രുവരി 21 ന് പുതുക്കിയ ഗ്രീൻ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയ രാജ്യങ്ങൾ സൗദി അറേബ്യയും മംഗോളിയയുമായിരുന്നു. അതിൽ സൗദി അറബിയയെ മാത്രമാണ് ഇന്ന് പുതുക്കിയ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഫെബ്രുവരി 21 ന് 12 രാജ്യങ്ങളുണ്ടായിരുന്ന ഗ്രീൻലിസ്റ്റ് പത്തായി വെട്ടി ചുരുക്കിയിരുന്നു. ഇന്ന് അത് വീണ്ടും 13 രാജ്യങ്ങളുള്ള പട്ടികയായി വികസിപ്പിച്ചു.


ഏത് രാജ്യത്ത് നിന്നാണ് യാത്രക്കാർ എത്തുന്നതെന്നാണ് കണക്കാക്കുന്നതിനും ഏത് സിറ്റിസൺഷിപ്പുള്ളവരാണെന്ന് കണക്കാക്കില്ലെന്നും ഡിസിടി വ്യക്തമാക്കിയിട്ടുണ്ട്. അബുദാബിയിൽ സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് ഭരണകൂടം നിർബന്ധമായി കോവിഡ് പരിശോധന നടത്തണമെന്ന ചട്ടം മുന്നോട്ട് വെച്ചിരുന്നു. ഇവരുടെ ഒപ്പം അധ്യാപകരും,സ്കൂൾ ജീവനക്കാരും രണ്ടാഴ്ച കൂടുമ്പോൾ പി.സി.ആർ (PCR Test)  പരിശോധന നടത്തണമെന്നും നിയമം കൊണ്ട് വന്നിരുന്നു.


ALSO READ: UAE: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇത്തവണ Ramadan ടെന്റുകൾക്ക് അനുമതിയില്ല


പരിശോധനകൾ തികച്ചും സൗജന്യമായാവും നടത്തുക. ഇതിനായി സ്കൂൾ അടിസ്ഥാനത്തിൽ ഒാരോരുത്തർക്കുമായി പ്രത്യേകം കേന്ദ്രങ്ങൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. . എമിറേറ്റ്സ് ഐഡിയും സ്‌കൂൾ കോഡും പരിശോധനാ കേന്ദ്രങ്ങളിൽ വിദ്യാർഥികളും അധ്യാപകരും കാണിക്കണമെന്നും നിയമം നിലവിൽ വന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.