Covid 19 Saudi: ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്, ഒാരോരുത്തരും ഇതെല്ലാം അറിഞ്ഞിരിക്കണം

രാജ്യത്തെ റെസ്റ്റോറന്റുകളിലിരുന്ന് ഭക്ഷണം കഴിക്കാനും,ജിമ്മുകൾ അടക്കമുള്ള കേന്ദ്രങ്ങളിൽ പോവാനും ഇനി മുതൽ അനുമതിയുണ്ട്

Written by - Zee Malayalam News Desk | Last Updated : Mar 7, 2021, 03:38 PM IST
  • ചില നിയന്ത്രണങ്ങൾ ഒഴിവാക്കിയെങ്കിലും ആളുകൾ കൂടുന്ന പരിപാടികൾക്കുള്ള നിയന്ത്രങ്ങൾ എടുത്ത് മാറ്റിയിട്ടില്ല
  • കോവിഡ് വ്യപനം രൂക്ഷമായതോടെയാണ് കർശന നിയന്ത്രണങ്ങളിലേക്ക് രാജ്യം കടന്നത്.
  • ഇതുവരെ രാജ്യത്ത് 3,79000 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
Covid 19 Saudi: ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്, ഒാരോരുത്തരും  ഇതെല്ലാം അറിഞ്ഞിരിക്കണം

റിയാദ് : Saudi അറേബ്യയിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് മുതലാണ് ഇളവുകൾ നിലവിൽ വരുന്നത്. Saudi മന്ത്രി സഭായോഗത്തിലാണ് ഇത് സംബന്ധിച്ച് നിർദ്ദേശങ്ങൾ എത്തിയത്. രാജ്യത്തെ റെസ്റ്റോറന്റുകളിലിരുന്ന് ഭക്ഷണം കഴിക്കാനും,ജിമ്മുകൾ അടക്കമുള്ള കേന്ദ്രങ്ങളിൽ പോവാനും ഇനി മുതൽ അനുമതിയുണ്ട്.വിവാഹം,പാർട്ടികൾ എന്നിവക്കൊക്കെയും കർശനമായ നിയന്ത്രണങ്ങൾ തന്നെ തുടരും. 

സിനിമാ (Cinema) തീയേറ്ററുകൾ ഉൾപ്പടെ പ്രവർത്തിക്കാനും അനുമതിയായതോടെ ജനങ്ങളുടെ വീർപ്പുമുട്ടലിന് പരിഹാരമായി. കോവിഡ് വ്യപനം രൂക്ഷമായതോടെയാണ് കർശന നിയന്ത്രണങ്ങളിലേക്ക് രാജ്യം കടന്നത്.ഇതുവരെ രാജ്യത്ത് 3,79000 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,70000 പേരും രോഗ മുക്തി നേടിയപ്പോൾ 6524 പേരും മരണത്തിന് കീഴടങ്ങി കിഴക്കൻ,മക്ക പ്രവിശ്യകളിലാണ് രാജ്യത്തെ ഏറ്റവുമധികം രോഗികളുള്ളത്.

ALSO READ: Covid 19: UAE യിൽ 3,072 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു, 10 മരണം

അറിഞ്ഞിരിക്കേണ്ടുന്ന പ്രധാന കാര്യങ്ങൾ

വിവാഹം,പാർട്ടി എന്നിവക്ക് പരമാവധി 20 പേർ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. യാത്രാ വിലക്കുകൾ പഴയതു പോലെ തന്നെ തുടരുന്നതായിരിക്കും.സിനിമ തീയേറ്ററുകൾ (Theater), മറ്റ് അടഞ്ഞ വിനോദ കേന്ദ്രങ്ങൾ, സ്വകാര്യ വിനോദ കേന്ദ്രങ്ങൾ, ഭക്ഷണാലയങ്ങൾ, ഷോപ്പിംഗ് സെന്ററുകൾ, ജിമ്മുകൾ, കായിക കേന്ദ്രങ്ങൾ, റെസ്റ്റോറന്റുകൾ, കഫേകൾ (Cafe), എന്നിവയ്ക്കുള്ള നിയന്ത്രണങ്ങ ഒഴിവാക്കിയതിനാൽ രാജ്യത്ത് എവിടെയുമിരുന്ന ഭക്ഷണം കഴിക്കാം.

Also Read: UAE: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇത്തവണ Ramadan ടെന്റുകൾക്ക് അനുമതിയില്ല

ചില നിയന്ത്രണങ്ങൾ ഒഴിവാക്കിയെങ്കിലും ആളുകൾ കൂടുന്ന പരിപാടികൾക്കുള്ള നിയന്ത്രങ്ങൾ എടുത്ത് മാറ്റിയിട്ടില്ല. കല്യാണം (Wedding), കോർപ്പറേറ്റ് മീറ്റിങ്ങുകൾ, ഹോട്ടലിലോ, ബങ്കറ്റ് ഹാളിലോ, കല്യാണ ഹാളുകളിലോ വെച്ച് നടത്തുന്ന പരിപാടികൾ, വീടുകളിലോ ക്യാമ്പുകളിലോ നടത്തുന്ന സ്വകാര്യ പാർട്ടികൾക്കുള്ള നിയന്ത്രണങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത് പോലെ തന്നെ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. പൊതു പരിപാടികളിൽ 20 പേരിൽ കൂടുതൽ ആളുകൾ പാടില്ല.'

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News