UAE: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇത്തവണ Ramadan ടെന്റുകൾക്ക് അനുമതിയില്ല

കൊവിഡ് മഹാമാരിക്കിടയിൽ (Covid Pademic) ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനും അതുപോലെ സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശം നടപ്പിലാക്കാനുമാണ് ടെന്റുകൾക്ക് അനുമതി നിഷേധിച്ചത്.     

Written by - Zee Malayalam News Desk | Last Updated : Mar 3, 2021, 11:40 AM IST
  • ദുബായിൽ റമദാൻ ടെന്റുകൾക്ക് ഇത്തവണ അനുമതിയില്ല.
  • കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടിയാണ് ഈ നടപടി.
  • ഇക്കാര്യം ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വിഭാഗമാണ് അറിയിച്ചത്.
UAE: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇത്തവണ Ramadan ടെന്റുകൾക്ക് അനുമതിയില്ല

ദുബായ്: കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇത്തവണ റമദാൻ (Ramadan) ടെന്റുകൾക്ക് അനുമതിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.  കൊവിഡ് മഹാമാരിക്കിടയിൽ (Covid Pademic) ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനും അതുപോലെ സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശം നടപ്പിലാക്കാനുമാണ് ടെന്റുകൾക്ക് അനുമതി നിഷേധിച്ചത്.  

ഇക്കാര്യം ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വിഭാഗമാണ് (IACAD) അറിയിച്ചത്.  അതുപോലെതന്നെ ഇത്തരം ടെന്റുകളിലൂടെയുള്ള നോമ്പുതുറ വിഭവങ്ങളും ഇത്തവണ വിതരണം ചെയ്യില്ലെന്നും അവർ അറിയിച്ചിട്ടുണ്ട്.   

Also Read: Dubai ൽ അനധികൃത സംഭരണശാലയിൽ നിന്നും പിടിച്ചെടുത്തത് ലക്ഷക്കണക്കിന് മാസ്ക്കുകൾ

ഈ ടെന്റുകളിലൂടെ ലഭിച്ചിരുന്ന സൗജന്യ നോമ്പുതുറ (Ramadan) വിഭവങ്ങൾ ഒറ്റയ്ക്ക് താമസിക്കുന്ന വ്രതമെടുക്കുന്നവർക്കും, തുച്ഛമായ വേതനത്തിന് ജോലിചെയ്യുന്നവർക്കും വലിയ ആശ്വാസമായിരുന്നു.   

കൊവിഡ് മാനദണ്ഡങ്ങൾ (Covid Guidelines) കർശനമായി പാലിക്കുന്നുണ്ടെങ്കിലും ഇന്നലെ 15 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.  കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News