Abu Dhabi Visa : അബുദാബിയിൽ വിസ മെഡിക്കൽ പരിശോധനയ്ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധം
AHS ക്ലിനിക്കാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അംഗീകൃത പൊതുമേഖ ക്ലിനിക്കിൽ നിന്ന് ടെസ്റ്റ് നടത്തിയ സർട്ടിഫിക്കേറ്റാണ് ഹാജരാക്കേണ്ടത്.
Abu Dhabi : അബുദാബിയിൽ (Abu Dhabi) വിസ സംബന്ധമായ മെഡിക്കൽ പരിശോധയ്ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് (COVID Negative Certificate) നിർബന്ധമാക്കി ആരോഗ്യ വകുപ്പ്. ഇന്ന് തിങ്കളാഴ്ച മെയ് 7 മുതലാണ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കിയിരിക്കുന്നത്.
എഎച്ച്എസ് ക്ലിനിക്കാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അംഗീകൃത പൊതുമേഖ ക്ലിനിക്കിൽ നിന്ന് ടെസ്റ്റ് നടത്തിയ സർട്ടിഫിക്കേറ്റാണ് ഹാജരാക്കേണ്ടത്.
ALSO READ : കുട്ടികളെ കാറിലിരുത്തി ഷോപ്പിങ്ങിന് പോകുന്നവർക്ക് എട്ടിൻറെ പണി,10 വർഷം വരെ തടവ് ശിക്ഷ
മെഡിക്കൽ സ്ക്രീനിങിന് 72 മണിക്കൂറിന് മുമ്പ് കോവിഡ് ആർടി പിസിആർ പരിശോധന നെഗറ്റീവ് സർട്ടിഫിക്കേറ്റാണ് സമർപ്പിക്കേണ്ടത്. വാക്സിൻ സ്വീകരിച്ചവരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹജരാക്കാണം. കാരണം Ambulatory Healthcare Services പുറപ്പെടുവിച്ച അറിയിപ്പിൽ വാക്സിൻ സ്വീകരിച്ചവർ കോവിഡ് നെഗറ്റീവ് സർട്ടഫിക്കറ്റ് ഹാരാക്കണ്ട എന്ന് എടുത്ത് പറയുന്നില്ല. അതിനാൽ എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാണ്.
ALSO READ : ജൂലൈ ഒന്ന് മുതൽ അബുദാബിയിൽ ക്വാറന്റൈൻ ഒഴിവാക്കാനൊരുങ്ങി അധികൃതർ
വിസ സംബന്ധമായ മെഡിക്കൽ പരിശോധന കൈകാര്യം ചെയ്യുന്ന ഷേഹയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ പരിശോധനയ്ക്ക് മുമ്പ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റിന്റെ കോപ്പി ആൽ ഹോസൻ ആപ്ലിക്കേഷനിൽ സമർപ്പിക്കേണ്ടതാണ്.
ALSO READ : അപകട സ്ഥലങ്ങളിൽ ഒത്തുകൂടിയാൽ 1000 ദിർഹം പിഴ: Abu Dhabi Police
കൂടാതെ മെഡിക്കൽ പരിശോധനയ്ക്കെത്തുന്നവർ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...