അപകട സ്ഥലങ്ങളിൽ ഒത്തുകൂടിയാൽ 1000 ദിർഹം പിഴ: Abu Dhabi Police

അപകടം ഉണ്ടാകുമ്പോൾ അവിടെ കൂടി നിന്ന് സിവില്‍ ഡിഫന്‍സ് വാഹനങ്ങളെ തടസ്സപ്പെടുത്തുന്നവർക്ക് 1000 ദിര്‍ഹമാണ് പിഴ ചുമത്തുന്നതെന്ന് അബുദാബി പൊലീസ് അറിയിച്ചു.     

Written by - Zee Malayalam News Desk | Last Updated : May 20, 2021, 08:57 AM IST
  • അപകട സ്ഥലങ്ങളില്‍ ഒത്തുകൂടുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്
  • 1000 ദിര്‍ഹമാണ് പിഴ ചുമത്തുന്നത്
  • അപകടങ്ങളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചാലും കടുത്ത ശിക്ഷ
അപകട സ്ഥലങ്ങളിൽ ഒത്തുകൂടിയാൽ 1000 ദിർഹം പിഴ: Abu Dhabi Police

അബുദാബി: അപകട സ്ഥലങ്ങളില്‍ ഒത്തുകൂടുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്.  അപകടം ഉണ്ടാകുമ്പോൾ അവിടെ കൂടി നിന്ന് സിവില്‍ ഡിഫന്‍സ് വാഹനങ്ങളെ തടസ്സപ്പെടുത്തുന്നവർക്ക് 1000 ദിര്‍ഹമാണ് പിഴ ചുമത്തുന്നതെന്ന് അബുദാബി പൊലീസ് അറിയിച്ചു.   

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Abu Dhabi Police شرطة أبوظبي (@adpolicehq)

 

നേരത്തെ തന്നെ ട്രാഫിക് അപകടങ്ങള്‍, തീപിടിത്തം എന്നിവ സംഭവിക്കുന്ന സ്ഥലത്ത് ഒത്തുചേരുന്നതിന്റെ കൂടുതൽ അപകട സാധ്യതകളെപ്പറ്റി അബുദാബി പൊലീസും സിവില്‍ ഡിഫന്‍സ് അതോറിറ്റിയും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Also Read: Pinarayi 2.0: ചരിത്ര നിമിഷത്തിലേക്ക് കടക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ജനകീയ സർക്കാരിന്റെ രണ്ടാം ദൗത്യത്തിന് ഇന്ന് തുടക്കം 

അപകട സമയത്തെ  ജനക്കൂട്ടം അപകടത്തില്‍ പെടുന്നവരുടെ ജീവനും സുരക്ഷക്കും ഭീഷണിയാണെന്നും സുരക്ഷ നടപടികള്‍ സുഗമമായി നടപ്പാക്കുന്നതിനെയും പൊലീസ്, സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ്, റെസ്‌ക്യൂ വാഹനങ്ങള്‍ അപകടസ്ഥലത്ത് എത്തുന്നതിനെയും ഇത് തടസ്സപ്പെടുത്തുന്നുവെന്നും പൊലീസ് (Abu Dhabi) വിലയിരുത്തി.

അതുപോലെ തന്നെ ഇത്തരം അപകടം അതായത് റോഡപകടം, തീപിടിത്തം എന്നിവയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചാലും കടുത്ത ശിക്ഷ നല്‍കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.  റോഡപകടങ്ങൾ ചിത്രീകരിക്കുന്നതും ഇവ സമൂഹമാധ്യമങ്ങളില്‍ പോസ്​റ്റ്​ ചെയ്യുന്നതുമൊക്കെ ഏതാണ്ട് 1.50 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താവുന്ന കുറ്റമാണ്​.

മാത്രമല്ല അപകടത്തിനിരയാകുന്നവരുടെ കുടുംബാംഗങ്ങള്‍ ഈ ചിത്രങ്ങള്‍ കാണുമ്പോൾ മാനസികമായി തകർന്നു പോകുമെന്നും നേരത്തെതന്നെ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.  2018 ല്‍ അല്‍ഐനിലെ അപകടസ്ഥലത്ത് ഒത്തുകൂടിയ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു.  

Also Read: ഉറങ്ങുന്നതിനുമുമ്പ് തലയിണയ്ക്കടിയിൽ വെളുത്തുള്ളി അല്ലികൾ വയ്ക്കുക! ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും.. 

ഇതിനിടയിൽ വാക്സിൻ എടുത്ത് ഗ്രീൻ പട്ടികയിൽ ഉലപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് വരുന്നവർക്ക് 5 ദിവസമാക്കി ക്വാറന്റീൻ കുറച്ചിട്ടുണ്ട്.  പക്ഷേ ഇവർ അബുദാബിയിൽ എത്തുന്ന ദിവസവും നാലാം ദിവസവും പിസിആർ ടെസ്റ്റ് എടുക്കണം.  ഇനി വാക്സിൻ എടുക്കാത്തവർ ആണെങ്കിൽ യാത്രയ്ക്ക് മുൻപ് പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലവുമായി വേണം വരാൻ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News