ദുബായ്: യുഎഇ മന്ത്രാലയത്തിൻ്റെ കീഴിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും രണ്ടാഴ്ച കൂടുമ്പോൾ നിർബന്ധമായും കോവിഡ് പിസിആർ പരിശോധന നടത്തണമെന്ന് മന്ത്രാലയം അറിയിച്ചു. ജനുവരി 17 മുതലാണ് പുതിയ നിയമം നിലവിൽ വരുക എന്നാൽ കോവിഡ് വാക്സൻ സ്വീകരിച്ചവർ പിസിആർ പരിശോധനയ്ക്ക് വിധേയരാകണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് വാക്സിൻ (COVID Vaccine) സ്വീകരിക്കുന്നതിന് ആരോഗ്യപരമായി ഏതെങ്കിലും തടസ്സമുള്ളവർ നിർബന്ധമായും പിസിആർ പരിശോധ ചെയ്യണമെന്ന് മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. പരിശോധന സ്വന്തം ചിലവിൽ തന്നെയാണെന്നും യുഎഇ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് വ്യാപനം വാക്സിനേഷനോടൊപ്പം കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടിയാണ് പുതിയ നടപടിയെന്ന് യുഎഇ അറിയിച്ചു.


ALSO READ: Saudi അതിർത്തികളെല്ലാം തുറന്നു


മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരും വാക്സിനേഷനൊ അല്ലാത്തപക്ഷം രണ്ടാഴ്ച കൂടുമ്പോൾ പിസിആർ (PCR Test) പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് യുഎഇ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്. എന്നാൽ അബുദാബിയിൽ എല്ലാവർക്കും വാക്സിനേഷൻ നൽകുന്നതിൻ്റെ ഭാഗമായി പൊതി വിപണിയിൽ നേരിട്ട് ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ തൊഴിലാളികൾ വാക്സിൻ സ്വീകരിക്കണമെന്ന് ഉത്തരവിറക്കി. അല്ലാത്തപക്ഷം വാക്സിൻ എടുക്കാത്ത ജീവനക്കാർക്ക് രണ്ടാഴ്ചകൾ തോറും പിസിആർ പരിശോധന നിർബന്ധമാണെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു. തൊഴിലാളികളുടെ പിസിആർ പരിശോധന  ചിലവ് ഉടമകൾ തന്നെ വഹിക്കണമെന്നും ഉത്തരവിൽ പറയുന്നു.


ALSO READ: ഇനി Abu Dhabi നിരത്തുകളിൽ വാഹനം ഇറക്കണമെങ്കിൽ ടോൾ നി‌‍ർബന്ധം


യുഎഇയിൽ (UAE) നിലിവൽ മന്ത്രാലയത്തിൻ്റ അധീനതയിലുള്ള എല്ല ആശുപത്രികളിലും സൗജന്യമായി വാക്സിൻ നൽകി തുടങ്ങി. കൂടാതെ സ്വകാര്യ ആശുപത്രിയിലും വാക്സിനേഷനുള്ള  സൗകര്യം മന്ത്രാലയം ഒരുക്കിട്ടുണ്ട്.


കൂടുതൽ ‌രാഷ്ട്രീയം, സിനിമ, കായിക വാർത്തകൾ ‌‌നിങ്ങളുടെ വിരൽ തുമ്പിൽ.‌ ഡൗൺലോഡ് ചെയ്യു ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy