ഇനി Abu Dhabi നിരത്തുകളിൽ വാഹനം ഇറക്കണമെങ്കിൽ ടോൾ നി‌‍ർബന്ധം

ന​ഗരത്തിലെ നാല് പ്രധാന പാലങ്ങളിലാണ് ടോൾ പ്ലാസകൾ സ്ഥാപിച്ചരിക്കുന്നത്. പരമാവധി 16 ദിർഹമാണ് ഒരു വാഹനത്തിൽ നിന്ന് ഈടാക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 2, 2021, 05:57 PM IST
  • ന​ഗരത്തിലെ നാല് പ്രധാന പാലങ്ങളിലാണ് ടോൾ പ്ലാസകൾ സ്ഥാപിച്ചരിക്കുന്നത്
  • പരമാവധി 16 ദിർഹമാണ് ഒരു വാഹനത്തിൽ നിന്ന് ഈടാക്കുന്നത്
  • എല്ലാ വാഹന ഉപഭോക്താക്കളും ടോൾ നൽകുന്നത് നിർബന്ധമാക്കി
ഇനി Abu Dhabi നിരത്തുകളിൽ വാഹനം ഇറക്കണമെങ്കിൽ ടോൾ നി‌‍ർബന്ധം

അബുദാബി: ഇന്നുമുതൽ അബുദാബിയിലെ റോഡുകളിലൂടെ വാഹനം ഉപയോ​ഗിക്കുമ്പോൾ ടോൾ നൽകുന്നത് നിർബന്ധമാക്കി. ​ഗതാ​ഗത പരിഷ്കരണത്തിൻ്റെ ഭാ​ഗമായിട്ടാണ് അബു​ദാബി നിരത്തുകളിൽ ഇറങ്ങുന്ന സ്വകാര്യ വാഹനങ്ങൾക്ക് ടോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ന​ഗരത്തിൽ പ്രധാന പാലങ്ങളായ മുസഫ, ഷെയ്ഖ് സായ്ദ്, ഷെയ്ഖ് ഖലീഫാ, അൽമഖ്ത്താ എന്നിവടങ്ങളിലാണ് മന്ത്രാലയം ടോൾ ​ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.

ആദ്യഘട്ടങ്ങളിൽ രാവിലെ ഏഴ് മുതൽ ഒമ്പത് വരെയും വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെയുമാണ് ടോൾ ഈടാക്കുന്നത്. വെള്ളിയാഴ്ചയും പൊതു അവധി ദിനങ്ങളിൽ ടോൾ (Toll) പിരിവ് ഉണ്ടാകുന്നതല്ല. ഒരു തവണ വാഹനം ​ഗേറ്റ് കടക്കുമ്പോൾ നാല് ദിർഹമാണ് ടോളായി ഈടാക്കുന്നത്, ഏറ്റവും കൂടുതൽ 16 ദിർഹമാണ് ടോൾ നിരക്ക്. 200 ദിർഹം നൽകി സ്വകാര്യ വാഹനങ്ങൾക്ക് ഒരു മാസം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാൻ സാധിക്കും. ഒന്നിൽ കൂടുതൽ സ്വകാര്യ വാഹനം ഉള്ളവർക്ക് പ്രതിമാസം 200 ദിർഹം ആദ്യ വാഹനത്തിനും 150 രണ്ടാമത്തതിനും 50 മൂന്നാമത്തെ വാഹനം എന്ന കണക്കിൽ ടോൾ നൽകിയാൽ മതി.

ALSO READ: UAE: പുതുവത്സര ദിനത്തില്‍ ശമ്പളത്തോടുകൂടിയ അവധി

എല്ലാ സ്വകാര്യ വാഹനങ്ങൾക്കും ടോൾ നി‌ർബന്ധമാണ്. ടോൾ നൽകുന്നതിനായി ന​ഗരത്തിന്റെ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ വെബ്സൈറ്റിലോ ആപ്പിലോ (Application) രജിസ്റ്റർ ചെയ്യണം. 100 ദിർഹം നൽകിയാണ് രജിസ്ട്രേഷൻ ചെയ്യുന്നത്. 100ൽ 50ത് ദിർഹം ടോളിനായി ഉപയോ​ഗിക്കാം. 

ടോൾ നൽകാത്തവർക്കെതിരെ കനത്ത പിഴ ചുമത്തുകയും ചെയ്യും. ടോളിനായി രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് 400 ദി‌ർഹമാണ് പിഴ ഈടാക്കും. ടോൾ അക്കൗണ്ടിൽ ക‍ൃത്യമായ തുകയില്ലാത്തവർക്ക് 50 ദി‌ർഹമാണ് പിഴ. നമ്പർ പ്ലേറ്റ് മറച്ചാലോ ടോൾ പ്ലാസിയിൽ സംവിധാനങ്ങളിൽ കേടുപാടുകൾ ഉണ്ടാക്കിയാലോ 10,000 ദിർഹമാണ് പിഴ ചുമത്തുന്നത്. 

ALSO READ: Abu Dhabi യിൽ ഇന്ത്യൻ പാസ്പോ‌ർട്ടുകൾ പുതുക്കുന്നതിന് നിയന്ത്രണം

എന്നാൽ എല്ലാ വാഹനങ്ങൾക്ക് ടോൾ നിർബന്ധമല്ല. ഇരുചക്ര വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ (Electric Vehicles), ആംബുലൻസുകൾ,  അ​ഗ്നി ശമന സേനയുടെയും സായുധ സനേയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും വാഹനങ്ങൾ , ടാക്സികൾ, സ്കൂൾ ബസുകൾ എന്നീ വാഹനങ്ങൾക്ക് ടോൾ നൽകേണ്ട ആവശ്യമില്ല.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News