Covid Restrictions: കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീക്കി കുവൈത്ത്
കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി നീക്കി കുവൈത്ത്. തീരുമാനം കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് എടുത്തത്.
കുവൈത്ത്: കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി നീക്കി കുവൈത്ത്. തീരുമാനം കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് എടുത്തത്. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് കൊടുക്കാൻ കാരണം രാജ്യത്തെ കോവിഡ് രോഗബാധ പൂര്‍ണമായും നിയന്ത്രണ വിധേയമായ സാഹചര്യമായതുകൊണ്ടാണ്. മേയ് ഒന്ന് മുതലാണ് ഈ ഇളവുകൾ പ്രാബല്യത്തില്‍ വരുന്നത്.
പുതിയ നിബന്ധന അനുസരിച്ച് അടച്ചിട്ട സ്ഥലങ്ങളിലും തുറസായ സ്ഥലങ്ങളിലും മാസ്‍ക് ധരിക്കണമെന്നത് നിര്‍ബന്ധമില്ല. എന്നാല്‍ രോഗലക്ഷണങ്ങളുള്ളവര്‍ മാസ്‍ക് ധരിക്കണമെന്നത് നിർബന്ധം. കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവർ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് പിസിആർ പരിശോധന നടത്തുകയോ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിക്കുകയോ ചെയ്യേണ്ടതില്ലെന്നും റിപ്പോർട്ടുണ്ട്.
പൊതു സ്ഥലങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശന അനുമതിയുണ്ടാവും. ഇതിന് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിബന്ധനയോ, പിസിആര്‍ പരിശോധനയോ ആവശ്യമില്ല. അതുപോലെ വാക്സിനെടുക്കാത്തവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും പ്രവേശിക്കാന്‍ പിസിആര്‍ പരിശോധന വേണമെന്ന നിബന്ധനയും മാറ്റിയിട്ടുണ്ട്.
Also Read: ഈ രാശിക്കാരുടെ ഭാഗ്യം 2 ദിവസത്തിനുള്ളിൽ മാറി മറിയും!
കോവിഡ് പോസിറ്റീവായവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് വാക്സിന്‍ എടുത്തിട്ടില്ലെങ്കില്‍ പോലും ക്വാറന്റീന്‍ ആവശ്യമില്ല. എന്നാൽ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ രോഗിയുമായി അവസാനം സമ്പര്‍ക്കമുണ്ടായ ദിവസം മുതല്‍ 14 ദിവസത്തേക്ക് മാസ്‍ക് ധരിക്കണം ഒപ്പം ഈ 14 ദിവസത്തിനിടെ രോഗലക്ഷണങ്ങളുണ്ടായാല്‍ പിസിആര്‍ പരിശോധന നടത്തണമെന്നും പുതിയ നിർദ്ദേശത്തിലുണ്ട്.
രോഗം സ്ഥിരീകരിച്ചവര്‍ വീട്ടില്‍ അഞ്ച് ദിവസം ക്വാറന്റീനിൽ കഴിയണം. അതിനുശേഷം ഒരു 5 ദിവസം കൂടി ഇവർ മാസ്ക് ധരിക്കണം. കായിക പ്രേമികള്‍ക്ക് തടസമില്ലാതെ സ്റ്റേഡിയങ്ങളില്‍ പ്രവേശനം അനുവദിക്കും.
Also Read: Viral Video: രാജവെമ്പാലയെ വളഞ്ഞ് മംഗൂസുകൾ, പിന്നെ സംഭവിച്ചത്..!
ആരാധനാലയങ്ങളില്‍ എത്തുന്നവർ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ഇവർ മാസ്ക് ധരിക്കുകയും അവരവര്‍ക്ക് ആവശ്യമായ വിരിപ്പ് സ്വന്തമായി കൊണ്ടുവരികയും വേണം. മറ്റ് ശ്വാസകോശ രോഗങ്ങളുള്ളവര്‍ ആരാധനാലയങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും നിബന്ധനയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...