Cyclone Shaheen : ഷഹീൻ ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ ഒമാനിലെ മരണം ഏഴായി, മസ്ക്കറ്റിൽ മഴ കുറഞ്ഞു
Cyclone Shaheen തുടർന്നുണ്ടായ നാശനഷ്ടങ്ങളിലെ മരണ ഏഴായി. കാണാതായവരുടെ കേസുകൾ കൂടാതെയാണ് മരണം ഏഴായി ഉയർന്നതെന്ന് നാഷ്ണൽ സെന്റർ ഫോർ എമർജൻസി മാനേജ്മെന്റ് അറിയിച്ചു.
Muscat : ഒമാനിൽ (Oman) ഷഹീൻ ചുഴലിക്കാറ്റിനെ (Cyclone Shaheen) തുടർന്നുണ്ടായ നാശനഷ്ടങ്ങളിലെ മരണ ഏഴായി. കാണാതായവരുടെ കേസുകൾ കൂടാതെയാണ് മരണം ഏഴായി ഉയർന്നതെന്ന് നാഷ്ണൽ സെന്റർ ഫോർ എമർജൻസി മാനേജ്മെന്റ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഒമാനിൽ പെയ്ത പേമാരിയെ തുടർന്നുണ്ടായി മണ്ണിടിച്ചലിൽ രണ്ട് പ്രവാസികൾ അകപ്പെട്ട് മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു കുട്ടിയടക്കം മൂന്ന് പേുടെ മരണമായിരുന്നു സ്ഥിരീകരിച്ചിരുന്നത്. കാണാതയവരുടെ കണക്കും ചേർന്നാൽ രാജ്യത്തിലെ മരണ നിരക്ക് ഇനിയും കൂടിയേക്കാം.
കനത്ത മഴയെ തുടർന്ന് തകർന്ന റോഡുകൾ നന്നാക്കാൻ ശ്രമങ്ങൾ തുടരുകയാണ്. സിദാബിൽ നിന്ന് മത്രയിലേക്കുള്ള റോഡ് താൽക്കാലികമായി അടച്ചരിക്കുകയാണ്.
ALSO READ : Cyclone Shaheen: ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റ് കരതൊട്ടു; മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വരെ വേഗം
ഷഹീൻ ആഘാതത്തിൽ മുസന്നിയിൽ വിവിധ വ്യാപാര കേന്ദ്രങ്ങൾ തകർന്നു. മലയാളികളുടേതടക്കം കടകളാണ് കനത്ത മഴയെയും ചുഴലിക്കാറ്റിനെയും തുടർന്ന് തകർന്നത്.
ALSO READ : Cyclone Shaheen| ഒമാനിൽ രണ്ട് ദിവസം പൊതു അവധി; ബസ്, ഫെറി സർവീസുകൾ നിർത്തിവയ്ക്കും
ഇന്നലെ ഒക്ടോബർ 3ന് രാത്രിയോടെയാണ് ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരം തൊട്ടത്. മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വരെ വേഗത്തിലായിരുന്നു കാറ്റ് വീശിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...