Cyclone Shaheen: ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റ് കരതൊട്ടു; മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വരെ വേ​ഗം

തീരദേശ റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 3, 2021, 11:58 PM IST
  • മസ്ക്കത്ത് എയർപോർട്ട് വഴിയുള്ള വിമാനങ്ങൾ റദ്ദാക്കി
  • ചില വിമാനസർവീസുകൾ പുനക്രമീകരിച്ചിട്ടുണ്ട്
  • ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ഒമാനിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം ഉണ്ടായി
  • ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു
Cyclone Shaheen: ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റ് കരതൊട്ടു; മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വരെ വേ​ഗം

മസ്ക്കത്ത്: ​ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റ് കരതൊട്ടു. മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വരെ വേ​ഗം. അതീവ ജാ​ഗ്രത പുലർത്തണമെന്ന് അധിക‍ൃതർ നിർദേശം നൽകി. പൊതു​ഗതാ​ഗത സംവിധാനങ്ങൾ നിർത്തിവച്ചു. ഇന്ന് രാവിലെ മുതൽ മസ്ക്കത്ത് അടക്കമുള്ള സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. തീരദേശ റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് ​സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി.

മസ്ക്കത്ത് എയർപോർട്ട് വഴിയുള്ള വിമാനങ്ങൾ റദ്ദാക്കി. ചില വിമാനസർവീസുകൾ പുനക്രമീകരിച്ചിട്ടുണ്ട്. ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ഒമാനിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ശക്തമായ മഴയിലും മണ്ണിടിച്ചിലിലും ഒരു കുട്ടിയടക്കം മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു.

അൽ അമേറത്തിലാണ് കുട്ടി മുങ്ങി മരിച്ചത്. റുസൈൽ വ്യവസായ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News