Muscat : ഷഹീൻ ചുഴലിക്കാറ്റിനെ (Shaheen Cyclone) തുടർന്നുണ്ടായ കനത്ത മഴയിൽ ഒമാനിലെ (Oman) വിവിധ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടം. ഷഹീനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ ഒരു കുട്ടിയടക്കം മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. രണ്ട് പേരെ കാണാതായി.
റുസൈൽ വ്യവസായ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് രണ്ട് ഏഷ്യൻ പ്രവാസികൾ മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ രക്ഷാസംഘങ്ങൾ പുറത്തെടുത്തു.
مشهد مخيف لاجتياح السيول المناطق السكنية في #وادي_بوشر بمحافظة #مسقط. https://t.co/yWI0bfsfYZ#الحالة_المدارية #اعصار_شاهين #اعصار #شاهين #إعصار_الشاهين #سلطنة_عمان #بوابة_الأخبار pic.twitter.com/CA0OyRRP1e
— بوابة الأخبار | Bawabaa News (@bawabaanews) October 3, 2021
ALSO READ : Cyclone Shaheen| ഒമാനിൽ രണ്ട് ദിവസം പൊതു അവധി; ബസ്, ഫെറി സർവീസുകൾ നിർത്തിവയ്ക്കും
അൽ അമേറത്തിലാണ് ഇന്ന് രാവിലെ ഒരു കുട്ടി മുങ്ങിമരിച്ചത്. ഇതോടെ ഷഹീൻ ചുഴലിക്കാറ്റിന്റെ ഫലമായി ഒമാനിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്.
فيضانات ولاية #بوشر بمحافظة #مسقط#شاهين #الحالة_المدارية pic.twitter.com/sYGgxwJydN#شاهين
— أخبار عمان_ مسقط (@OmanMuscat_) October 3, 2021
അതേസമയം ഒമാനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചി, ഡൽഹി, മുംബൈ തുടങ്ങിയ ഇടങ്ങളിലേക്കുള്ള ഒമാൻ എയറിന്റെ വിമാന സർവീസുകളുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്.
جانب من الأمطار التي هطلت على منطقة القرم في ولاية مطرح بمحافظة مسقط من تأثير الحالة المدارية (شاهين).
#العمانية pic.twitter.com/7p6RMo472v
— وكالة الأنباء العمانية (@OmanNewsAgency) October 3, 2021
فيضانات العاصمه مسقط #عُمان الان اللهم لطفك pic.twitter.com/2zkwLSGWc7
— منيف الدليمي (@munifx111) October 3, 2021
അതേസമയം ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒമാനിൽ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...