ദോ​ഹ: ഉപരോധ രാജ്യങ്ങളുടെ സാമ്പത്തിക, ധനകാര്യ, രാഷ്ട്രീയ ഉപരോധത്തെ ഖത്തര്‍ ഫലപ്രദമായി നേരിട്ടതിനെ തുടര്‍ന്ന് ദോഹ ബാങ്കിന്‍റെ റേറ്റിങ് മൂഡിസ് സ്ഥിരതയിലേക്ക് ഉയര്‍ത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ ബാങ്കിങ് സംവിധാനത്തിന് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും മൂഡിസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നേരത്തെ ഫിച്ച് റേറ്റിംഗ്‌സും ദോഹ ബാങ്കിന്‍റെ റേറ്റിംഗ് നെഗറ്റീവില്‍ നിന്നും സ്ഥിരതയിലേക്ക് ഉയര്‍ത്തിയിരുന്നു. 


ഖത്തറി ബാങ്കുകളുടെ പ്രവര്‍ത്തന മികവാണ് മൂഡിസ് റേറ്റിംഗ് അംഗീകരിച്ചിരിക്കുന്നതെന്ന് ദോഹ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. ആര്‍ സീതാരാമന്‍ പറഞ്ഞു.


അതേസമയം, ഈ ​വ​ര്‍ഷം ആ​ദ്യ​പ​കു​തി​യി​ല്‍ ദോ​ഹ ബാ​ങ്കി​​​ന്‍റെ ലാ​ഭം 471 മി​ല്യ​ണ്‍ ഖ​ത്ത​ര്‍ റി​യാ​ലെന്ന്​ ബാ​ങ്ക് ചെ​യ​ര്‍മാ​ന്‍ ഷെയ്ക്ക്  ഫഹദ് ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ ജ​ബ​ര്‍ ആല്‍ഥാ​നി വ്യക്തമാക്കി​. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ​ കാ​ല​യള​വി​ല്‍ ബാ​ങ്കി​​​ന്‍റെ ലാ​ഭം 715 മി​ല്യ​ണ്‍ റിയാലാ​യിരു​ന്നു. ബാ​ങ്കി​​​ന്‍റെ ജി​സി​സി ശാഖകളി​ലെ വാ​യ്പാ​ന​ഷ്​ട​മാ​ണ് ഈ ​വ്യ​ത്യാ​സ​ത്തി​ന് കാ​ര​ണം.


പുതിയ വികസന പദ്ധതികളുടെയും ആശയങ്ങളുടെയും പാതയിലാണ്​ ദോഹ ബാങ്ക്​ സഞ്ചരിക്കുന്നതെന്ന്​ ഗ്രൂ​പ്പ് സി​ഇ​ഒ ഡോ. ​ആ​ര്‍.​സീ​താ​രാ​മ​ന്‍ പ​റ​ഞ്ഞു. ഇന്ത്യയില്‍ അടക്കം നിരവധി ബ്രാഞ്ചുകള്‍ തുറന്നു. ചെ​ന്നെ​യി​ല്‍ അടു​ത്തിടെയാണ്​ ശാഖ തു​റ​ന്നത്​. ഇന്ത്യയിലെ മൂ​ന്നാ​മ​ത്തെ ശാഖയാ​ണി​ത്. നേ​ര​ത്തെ മും​ബൈ​യി​ലും കൊ​ച്ചി​യി​ലും ബാ​ങ്ക് ശാഖ തു​റ​ന്നി​ട്ടു​ണ്ട്. ശ്രീ​ല​ങ്ക​യി​ലും റ​പ്ര​സന്‍റെറ്റീ​വ് ഓ​ഫീ​സ് തു​റ​ന്നി​ട്ടു​ണ്ട്. 


ഖ​ത്ത​റി​ലെ പ്ര​ഥ​മ എ​ക്സ്ചേ​ഞ്ച് ട്രേ​ഡ​ഡ് ഫ​ണ്ട്, പു​തി​യ സാ​ല​റി ട്രാ​ന്‍സ്ഫ​ര്‍ പാ​ക്കേ​ജ്, പു​തി​യ പ്രീ​മി​യം ഫി​ക്സ​ഡ് ഡി​പ്പോ​സി​റ്റ് സ്കീം, ​അ​ല്‍ജ​നാ സീ​രി​സ് 7 തു​ട​ങ്ങി​യ വി​വി​ധ പ​ദ്ധ​തി​ക​ള്‍ അടുത്ത കാ​ല​യ​ള​വി​ല്‍ ദോ​ഹ ബാ​ങ്ക് തു​ട​ങ്ങി​യിട്ടുണ്ട്​. രാജ്യാന്തരതലത്തില്‍ കൂടുതല്‍ വി​പു​ലീ​ക​ര​ണ​പ​ദ്ധ​തി​കള്‍ നടത്തുകയാണെന്നും സി.ഇ.ഒ പറഞ്ഞു.