അബുദാബി: റമദാൻ മാസത്തിൽ സ്വകാര്യ സ്കൂളുകൾക്ക് ബാധകമായ പ്രവൃത്തി സമയം യുഎഇ പ്രഖ്യാപിച്ചു.  ഇതിന്റെ അധിഷ്ടാനത്തിൽ പ്രതിദിന അ​ദ്ധ്യയന സമയം അഞ്ച് മണിക്കൂറിൽ കൂടാൻ പാടില്ലെന്ന് നിർദേശമുണ്ട്. ദുബായ് നോളജ് ആൻഡ് ഹ്യൂമൺ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: UAE: യാത്രക്കാരെ സ്വീകരിക്കാൻ ഇനി 'സാറ'; ലോകത്തിലെ ആദ്യ റോബോട്ട് സൗകര്യമൊരുക്കി ദുബായ് വിമാനത്താവളം


തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ 7:45 മുതൽ 12:45 വരെയായിരിക്കും പ്രവൃത്തി സമയം.  എന്നാൽ വെളളിയാഴ്ച പതിവ് സ്കൂൾ സമയമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്‌.   സ്കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി ആലോചിച്ച ശേഷം  സമയക്രമം നിജപ്പെടുത്തുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. മാർച്ച് അവസാനത്തോടെ റമദാൻ നോമ്പ് ആരംഭിക്കുമെന്നാണ് കണക്കാക്കുന്നത്.


Also Read: Viral Video: സ്റ്റൈൽ അടിക്കാൻ പെൺകുട്ടി ഒന്ന് ബൈക്കിൽ കയറിയതേയുള്ളു, പിന്നെ നടന്നത്..! വീഡിയോ വൈറൽ 


ഇതിനിടയിൽ റമദാന്‍ മാസത്തില്‍ ഉംറ നിര്‍വ്വഹിക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് പെര്‍മിറ്റുകള്‍ നൽകാന്‍ സൗദി തീരുമാനിച്ചു.  സ്വദേശി, പ്രവാസി, വിദേശി തീര്‍ത്ഥാടകര്‍ക്ക് മന്ത്രാലയത്തിന്റെ നുസുക് ആപ്പിലൂടെ അപേക്ഷിക്കുന്നതിലൂടെ പെര്‍മിറ്റ് ലഭ്യമാകും.  കൂടാതെ സ്വദേശികളായ തീര്‍ഥാടകര്‍ക്ക് തവാക്കല്‍ന ആപ്പിലൂടെയും പെര്‍മിറ്റുകള്‍ ലഭ്യമാകും. ഇത് സൗദി ഹജ്ജ് ഉംറ മന്ത്രാലയമാണ് അറിയിച്ചത്.


ബാൽക്കണിയിൽ വസ്ത്രം ഉണക്കാനിട്ടാൽ 5000 റിയാൽ വരെ പിഴ


ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിട്ടാൽ 5000 റിയാൽ വരെ പിഴ ഈടാക്കുമെന്ന ഉത്തരവിട്ട് മസ്കറ്റ് മുൻസിപ്പാലിറ്റി. ഒരു ദിവസം മുതൽ ആറ് മാസം വരെ തടവും ലഭിക്കും. ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർ ബാൽക്കണികളിൽ വസ്ത്രം ഉണക്കാനിടുന്നത് വർധിച്ചതോടെയാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇങ്ങനൊരു നടപടിയുമായി രം​ഗത്തെത്തിയത്.  നിർദ്ദേശത്തിൽ മറയുളള ബാൽക്കണികളിൽ വസ്ത്രം ഉണക്കാനിടുന്നതിന് കുഴപ്പമില്ലയെന്നും ബാൽക്കണികളിൽ വസ്ത്രം ഉണക്കാനിടുന്നുണ്ടെങ്കിൽ അത് പുറത്തേക്ക് കാണാത്ത രീതിയിൽ മറച്ചുകൊണ്ടായിരിക്കണമെന്നും ന​ഗരസഭ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.  


Also Read: Shubh Rajyog 2023: 700 വർഷങ്ങൾക്ക് ശേഷം 5 രാജയോഗത്തിന്റെ മഹാ സംഗമം, ഈ 4 രാശിക്കാർക്ക് ഇനി ഉയർച്ച മാത്രം!


വസ്ത്രം ബാൽക്കണികളിൽ ഉണക്കാനിടുന്ന രീതി നഗരത്തിന്റെ ഭംഗിക്ക് കോട്ടം തെറ്റുമെന്നും. വസ്ത്രത്തിൽ നിന്ന് വെളളം താഴേക്ക് പതിക്കുന്നത് പൊതുജനങ്ങൾക്കും ​കാൽനട യാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കുമെന്നും മുൻസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.  മരത്തടിയിൽ നിർമ്മിച്ച നെറ്റുകളോ മറ്റോ ഉപയോ​ഗിച്ച് മറയ്ക്കണമെന്നും ബാൽക്കണികൾ മറയ്ക്കുന്നതിന് മെറ്റൽ മെഷ് ഉപയോ​ഗിക്കരുതെന്നും മുൻസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.