ദുബായ്:കോവിഡ് പ്രതിസന്ധിയില്‍ ആക്കിയ ദുബായ് വിനോദ സഞ്ചാര മേഖലയില്‍ തിരിച്ച് വരവിന് ശ്രമിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനായുള്ള പദ്ധതികള്‍ക്ക് ദുബായ് രൂപം നല്‍കുകയാണ്,ഇതുമായി ബന്ധപെട്ട് ഈ മേഖലയിലെ കമ്പനികളുടെ 
യോഗം ജിഡിആര്‍എഫ്എ വിളിച്ച് ചേര്‍ത്തിരുന്നു,


ഭാവിയിലെ വിനോദ സഞ്ചാര മേഖലയിലെ വെല്ലുവിളികളാണ് യോഗത്തില്‍ ചര്‍ച്ചയായത്‌,


ദുബായ് കോവിഡിന് മുന്‍പുള്ള കാലത്തേക്ക് മടങ്ങി പോകുന്നതിനുള്ള സാധ്യതകളാണ് തേടുന്നത്,


Also Read:ദുബായ് നഗര വികസനം;വാരിക്കോരി നല്‍കി സ്വകാര്യ വിദ്യാഭ്യാസ മേഖല!


വിനോദസഞ്ചാര വാണിജ്യ മേഖലകളില്‍ ദുബായ് കോവിഡിന് മുന്‍പ് പുലര്‍ത്തിയ സമീപനം തന്നെയാകും 
ഇനിയും പുലര്‍ത്തുക എന്ന വ്യക്തമായ സന്ദേശമാണ് ദുബായ് നല്‍കുന്നത്.


വിമാനയാത്ര പുനരാരംഭിച്ചത് ദുബായ്ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്,വിമാന യാത്ര നിയന്ത്രണങ്ങള്‍ നീക്കി 
പുനരാരംഭിക്കുന്നതോടെ വിനോദ സഞ്ചാര മേഖല കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് അധികൃതര്‍ കണക്ക് കൂട്ടുന്നത്‌.