Dubai Marathon 2024: മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം ദുബായ് മാരത്തോണ്‍ ജനുവരി 7 മുതൽ
Dubai Marathon 2024: ദുബായിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഇവന്റായ ദുബായ് മാരത്തോണില്‍ പ്രോയഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. രാജ്യത്തിനകത്തും പുറത്തു നിന്നും മാരത്തോണില്‍ പങ്കെടുക്കാനായി നിരവധി പേരാണ് എത്തുന്നത്.
അബുദാബി: മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം ദുബായ് മാരത്തോണ്‍ തിരിച്ചുവരുന്നു. 2024 ജനുവരി ഏഴുമുതല്‍ മാരത്തോണ്‍ രാജ്യത്ത് വീണ്ടും തിരിച്ചെത്തും. ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലുമായുണ്ടാക്കിയ കരാര്‍ പ്രകാരമാണ് 2024 ജനുവരി 7 ണ് മാരത്തോണ്‍ വീണ്ടും പുനരാരംഭിക്കുന്നത്.
2020 ജനുവരിക്കുശേഷം മാരത്തോണ്‍ യുഎഇ സ്‌പോര്‍ട്‌സ് കലണ്ടറിലേക്ക് വീണ്ടും തിരിച്ചെത്തി ആഴ്ച്ചകള്‍ക്കുശേഷമാണ് മാരത്തോണ്‍ സംബന്ധിച്ച ഈ പ്രഖ്യാപനം പുറത്തുവരുന്നത്. നാല് കിലോമീറ്റര്‍, പത്ത് കിലോമീറ്റര്‍, 42.195 കിലോമീറ്റര്‍ എന്നീ വിഭാഗങ്ങളിലാണ് മാരത്തോണ്‍ സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഒദ്യോഗിക വെബ്‌സൈറ്റായ dubaimarathon.org മൂഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
മാരത്തോണ്‍ ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ദുബായ്‌പൊലീസ്, ദുബായ് ആര്‍ടിഎ, ദുബായ് മുനിസിപ്പിലാറ്റി എന്നിവയുമായി യോജിച്ചാണ് സംഘടിപ്പിക്കുന്നത്. ദുബായിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഇവന്റായ ദുബായ് മാരത്തോണില്‍ പ്രോയഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. രാജ്യത്തിനകത്തും പുറത്തു നിന്നും മാരത്തോണില്‍ പങ്കെടുക്കാനായി നിരവധി പേരാണ് എത്തുന്നതെന്ന് ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സയീദ് ഹരിബ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...