COVID-19 ചട്ട ലംഘനം: Dubai യിൽ 14 കടകൾ അടച്ച് പൂട്ടി
2527 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് 14 കടകൾക്കെതിരെ നടപടിയെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിനും, മാസ്ക് ധരിക്കാത്തതിനും അണുനശീകരണ പ്രവർത്തികൾ ശരിയായ രീതിയിൽ നടത്താതതിനുമാണ് അഞ്ച് ഭക്ഷണ ശാലകൾ പൂട്ടിയത്.
Dubai: COVID-19 ചട്ട ലംഘനം നടത്തിയ 14 കടകൾ ശനിയാഴ്ച്ച ദുബായ് മുൻസിപ്പാലിറ്റി (Dubai)അടച്ച് പൂട്ടി. കോവിഡ് 19 പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കാൻ പരിശോധന വർധിപ്പിച്ചുവെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2527 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് 14 കടകൾക്കെതിരെ നടപടിയെടുത്തത്. ഇതിൽ അഞ്ച് റെസ്റ്റോറന്റ്കളും (Restaurant)ഉൾപ്പെടും.
സാമൂഹിക അകലം പാലിക്കാത്തതിനും, മാസ്ക് ധരിക്കാത്തതിനും (Mask) അണുനശീകരണ പ്രവർത്തികൾ ശരിയായ രീതിയിൽ നടത്താതതിനുമാണ് ദുബായ് മറീന, ഹോർ അൽ അൻസ്, അൽ ഖുസൈസ് എന്നിവിടങ്ങളിലെ അഞ്ച് ഭക്ഷണ ശാലകൾ പൂട്ടിയത്.
ALSO READ: Kuwait: പുതിയ വിസകള്‍ കോവിഡ് സമിതിയുടെ അനുമതിയോടെ മാത്രം
നൈഫിലെ നാല് അലക്ക് കടകൾ പൂട്ടാൻ കാരണം തൊഴിലാളികളുടെ ശുചിത്വ കുറവും, വ്യത്തിഹീനമായ ചുറ്റുപാടുമാണ് (Hygiene). പാം ജുമൈറയിലെ ഒരു ഷിഷാ കഫെ തിരക്ക് നിയന്ത്രിക്കാത്തതിനാലും റാസ് അൽ ഖോറിലെ മറ്റൊരു കഫേ പുലർച്ചെ ഒരു മണിക്ക് ശേഷം ഷിഷ വിളമ്പിയതിനുമാണ് അടച്ചത്.
ALSO READ: Dubai RTA കാൽനട യാത്രക്കാർക്കും Cyclist കൾക്കുമായി പുതിയ പാലം ഉദ്ഘാടനം ചെയ്‌തു
COVID-19 ചട്ട ലംഘനം നടത്തിയതിനാണ് റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു കാർ ഷോറൂം അടച്ചത്. തിരക്ക് നിയന്ത്രിക്കാത്തതിനാലും മാസ്ക് ധരിക്കാത്തതിനാലും ട്രേഡ് സെന്ററിലെ ഒരു സലൂണും അടച്ച് പൂട്ടി. അതേസമയം, മാസ്ക് ധരിക്കാത്തതിന് നാൽ അൽ ഷെബ 1 പ്രദേശത്തെ ഫാൽക്കണുകളും വേട്ട ഉപകരണങ്ങളും കച്ചവടം ചെയ്യുന്ന ഒരു സ്ഥാപനം അടച്ച് പൂട്ടിയതായി മുനിസിപ്പാലിറ്റി കൂട്ടി ചേർത്തു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...