Covid19: കോവിഡ് വ്യാപനം നിയന്ത്രിച്ചതില്‍ India യെ പ്രശംസിച്ച് WHO

രോഗ വ്യാപനം കുറയുകയും തന്മൂലം കൊവിഡ് കേസുകളുടെ എണ്ണം കുറയുകയും ചെയ്യുന്നതിനാൽ വലിയ പുരോഗതിയാണ് ഇന്ത്യ കൈവരിച്ചതെന്ന് WHO ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്  അറിയിച്ചു.   

Written by - Ajitha Kumari | Last Updated : Feb 6, 2021, 10:33 AM IST
  • ഇന്ത്യയിൽ ജനുവരി 16 ന് ആരംഭിച്ച കൊവിഡ് വാക്സിനേഷൻ യജ്ഞത്തെത്തുടർന്ന് 41 ലക്ഷത്തിലേറെ ആരോഗ്യ പ്രവർത്തകർക്ക് ഇതുവരെ വാക്സിൻ നൽകിയിട്ടുണ്ട്.
  • കൊവിഡ് ബാധിച്ച് രാജ്യത്ത് പൊലിഞ്ഞത് 1,54,823 ജീവനുകളാണ്.
  • ഇതുവരെ കൊവിഡ് 1,08,02,591 പേർക്ക് സ്ഥിരീകരിക്കുകയും അതിൽ 1,04,96,308 പേർ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്.
Covid19: കോവിഡ് വ്യാപനം നിയന്ത്രിച്ചതില്‍ India യെ പ്രശംസിച്ച് WHO

ജനീവ:  ഇന്ത്യയിൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ രോഗ വ്യാപനം നിയന്ത്രിച്ച ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന (WHO) രംഗത്ത്.  രോഗ വ്യാപനം കുറയുകയും തന്മൂലം കൊവിഡ് കേസുകളുടെ എണ്ണം കുറയുകയും ചെയ്യുന്നതിനാൽ വലിയ പുരോഗതിയാണ് ഇന്ത്യ കൈവരിച്ചതെന്ന് WHO ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്  അറിയിച്ചു. 

വൈറസിനെ മറികടക്കാൻ ലളിതമായ പൊതുജനാരോഗ്യ പരിഹാരങ്ങൾ ചെയ്താൽ മതിയെന്ന് വ്യക്തമാക്കുന്നതാണ് ഇന്ത്യയിലെ മാതൃകയിൽ നിന്നും വ്യക്തമാകുന്നതെന്നും ഇനി വാക്സിനുകൾ കൂടി ആകുമ്പോൾ കൂടതൽ മികച്ചതാകുമെന്നും WHO മേധാവി അറിയിച്ചു. 

Also Read: Covid 19 ന്റെ ഉത്ഭവം കണ്ടെത്താൻ ചൈനയിലെ വവ്വാൽ ഗുഹകളിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് WHO വിദഗ്ദ്ധൻ

ഇന്ത്യയിൽ ജനുവരി 16 ന് ആരംഭിച്ച കൊവിഡ് വാക്സിനേഷൻ യജ്ഞത്തെത്തുടർന്ന് 41 ലക്ഷത്തിലേറെ ആരോഗ്യ പ്രവർത്തകർക്ക് ഇതുവരെ വാക്സിൻ നൽകിയിട്ടുണ്ട്.  കൊവിഡ് ബാധിച്ച് രാജ്യത്ത് പൊലിഞ്ഞത് 1,54,823 ജീവനുകളാണ്.  ഇതുവരെ കൊവിഡ് 1,08,02,591 പേർക്ക് സ്ഥിരീകരിക്കുകയും അതിൽ 1,04,96,308 പേർ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്.  

ഇതിനിടയിൽ രാജ്യത്ത് കൊവിഡ് കേസുകൾ (Covid cases) കുറഞ്ഞതായി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ലോക്സഭയേ അറിയിക്കുകയും ചെയ്തിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News