മാസ്കില്ലെ? 50 പുഷ് അപ്പ് എടുക്കാം- ഇന്തോനേഷ്യയിലെ ശിക്ഷ

മാസ്‌ക് ധരിക്കാതെ ബാലിയിലെ റിസോര്‍ട്ടിലെത്തിയ വിദേശികളെ സുരക്ഷ ഉദ്യോഗസ്ഥര്‍ പുഷ് അപ് എടുപ്പിച്ച്‌ ശിക്ഷിക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അടുത്തിടെ പ്രചരിച്ചിരുന്നു.

Written by - Zee Hindustan Malayalam Desk | Last Updated : Jan 20, 2021, 07:45 PM IST
  • കയ്യില്‍ പണമില്ലെന്ന് പറഞ്ഞ മുപ്പത് പേര്‍ക്കാണ്​ ശിക്ഷയായി പുഷ്​ അപ്​ നല്‍കിയത്​.
  • മാസ്‌ക് ധരിക്കാത്തവരെ കൊണ്ട്​ 50 പുഷ്​ അപ്പും മാസ്‌ക് ശരിയായി ധരിക്കാത്തവരെ കൊണ്ട്​ 15 എണ്ണവുമാണ്​ എടുപ്പിച്ചത്​.
  • ടീഷര്‍ട്ടും ഷോര്‍ട്​സും ധരിച്ച്‌​ പൊരിവെയിലില്‍ ഇവരില്‍ പലരും പുഷ്​ അപ്​ എടുക്കുന്ന ദൃശ്യങ്ങളാണ്​ അടുത്തിടെ പുറത്തായത്​.
മാസ്കില്ലെ? 50 പുഷ് അപ്പ് എടുക്കാം- ഇന്തോനേഷ്യയിലെ ശിക്ഷ

ബാലി: മാസ്‌ക് ധരിക്കാത്തവർക്ക് വ്യത്യസ്തമായ ശിക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ് ഇന്തോനേഷ്യയിൽ  ആദ്യം കിട്ടിയതാകട്ടെ വിദേശികൾക്കും.മാസ്‌ക് ധരിക്കാതെ ബാലിയിലെ റിസോര്‍ട്ടിലെത്തിയ വിദേശികളെ സുരക്ഷ ഉദ്യോഗസ്ഥര്‍ പുഷ് അപ് എടുപ്പിച്ച്‌ ശിക്ഷിക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അടുത്തിടെ പ്രചരിച്ചിരുന്നു.ഇന്തോനേഷ്യയിൽ പൊതുസ്ഥലത്ത് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. വീഴ്ച വരുത്തിയാൽ കർശന ശിക്ഷയാണ്. ഇത്തവണ ഇതിലൊന്നും ശ്രദ്ധിക്കാതെ നിയമം​ ലംഘിച്ചവരാണ്​ ശിക്ഷക്ക്​ വിധേയരായത്​.

ALSO READ: Covid update: കോവിഡ്‌ ബാധ ഉയര്‍ന്നു തന്നെ, രോഗം സ്ഥിരീകരിച്ചത് 6,815 പേര്‍ക്ക്

ബാലിയിലെ(Bali) ഒരു റിസോര്‍ട്ടില്‍ അടുത്തിടെ മാസ്​ക്​ ധരിക്കാത്ത നൂറിലേറെ വിദേശികളെയാണ്​ സുരക്ഷ ഉദ്യോഗസ്​ഥര്‍ പിടികൂടിയത്​. 70 പേരില്‍ നിന്ന് ഏഴ് ഡോളര്‍ വീതം പിഴ ഈടാക്കി. കയ്യില്‍ പണമില്ലെന്ന് പറഞ്ഞ മുപ്പത് പേര്‍ക്കാണ്​ ശിക്ഷയായി പുഷ്​ അപ്​ നല്‍കിയത്​. മാസ്‌ക് ധരിക്കാത്തവരെ കൊണ്ട്​ 50 പുഷ്​ അപ്പും മാസ്‌ക് ശരിയായി ധരിക്കാത്തവരെ കൊണ്ട്​ 15 എണ്ണവുമാണ്​ എടുപ്പിച്ചത്​. ടീഷര്‍ട്ടും ഷോര്‍ട്​സും ധരിച്ച്‌​ പൊരിവെയിലില്‍ ഇവരില്‍ പലരും പുഷ്​ അപ്​ എടുക്കുന്ന ദൃശ്യങ്ങളാണ്​ അടുത്തിടെ പുറത്തായത്​.

ALSO READ: കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

രാജ്യത്ത് സന്ദര്‍ശനത്തിനെത്തുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെങ്കില്‍ അവരെ പുറത്താക്കുമെന്ന്​ ഇന്തോനീഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഈ കുറ്റത്തിന്​ ആരെയും നാടുകടത്തിയിട്ടില്ല.നേരത്തെ സമാന രീതിയിൽ കേരളത്തിൽ പോലീസും ഇത്തരം നടപടി സ്വീകരിച്ചിരുന്നെങ്കിലും വിമർശനം സർക്കാർ തലത്തിൽ നിന്നും എത്തിയതോടെ നടപടി വേണ്ടെന്ന് വെച്ചു

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News