ദുബായിൽ ഈ വർഷവസാനത്തോടെ 100 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കും
ദുബായി എമിറേറ്റിൽ 2021ന്റെ അവസാനത്തോടെ വാക്സിനേഷൻ 100 ശതമാനം പൂർത്തിയാക്കുമെന്നാണ് ദുബായ് മീഡിയ ട്വീറ്റിലൂടെ അറിയിക്കുന്നത്.
Dubai : 2021ന്റെ അവസാനത്തോടെ യുഎഇയിലെ (UAE) ദുബായിൽ 100 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ട്വിറ്ററിലൂടെ ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നിലവിൽ റമദാൻ നോമ്പിന്റെ സമയമാണെങ്കിലും ദുബായിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ വലിയ തോതിൽ വാക്സിന് നൽകുന്നത് പുരോഗമിക്കുന്നത്. ദുബായി എമിറേറ്റിൽ 2021ന്റെ അവസാനത്തോടെ വാക്സിനേഷൻ 100 ശതമാനം പൂർത്തിയാക്കുമെന്നാണ് ദുബായ് മീഡിയ ട്വീറ്റിലൂടെ അറിയിക്കുന്നത്.
ALSO READ : വ്യാജ എമിറേറ്റ്സ് ഐഡി ഉപയോഗിച്ച പ്രവാസി ദുബായിൽ അറസ്റ്റിൽ
ദുബായിൽ 11 ആരോഗ്യ കേന്ദ്രങ്ങളിലാണ് സൗജന്യമായി കോവിഡ് വാക്സിനുകൾ നൽകുന്നത്. കൂടാതെ 2 മൊബൈൽ ക്ലിനിക്കിലൂടെ കോവിഡ് വാക്സിനേഷൻ സംഘടിപ്പിക്കുന്നുണ്ട്. ദുബായി ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായി ഡിഎച്ചഎയിലുടെ കോവിഡ് വാക്സിനേഷനായി ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. കൂടാതെ 800342 എന്നീ നമ്പറിൽ വിളിച്ചു കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനായി ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.
ALSO READ : Stay Strong India- ഇന്ത്യക്ക് പൂർണ പിന്തുണയുമായി ദുബായ്
നോമ്പിന്റെ ഇടയിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് ഒരിക്കലും നോമ്പ് മുറിക്കാൻ ഇടയാക്കില്ലെന്ന് ദുബായിയുടെ ഫത്വ വിഭാഗത്തിന്റെ തലവൻ ഷെയ്ഖ് ഡോ. അഹ്മദ് ബിൻ അബ്ദുൾ അസീസ് അൽ ഹദ്ദാദ് അറിയിച്ചിട്ടുണ്ടായിരുന്നു.
ALSO READ : UAE ലേക്ക് പ്രവാസികൾക്ക് പ്രവേശിക്കാൻ ഇനിയും കാത്തിരിക്കണം, പ്രവേശന വിലക്ക് നീട്ടി
നോമ്പ് നോക്കുന്ന സമയങ്ങളിൽ ശരീരത്തിന്റെ തുറന്ന് ഭാഗങ്ങളായ വായിലൂടെയും മൂക്കിലൂടെയും ഭക്ഷണവും വെള്ളവും മരുന്നും സ്വീകരിക്കാൻ പാടില്ല എന്നാണ്. അതിനാൽ നോമ്പ് നോക്കുന്ന സമയങ്ങളിൽ വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നത് കൊണ്ട് ആരുടെയും നോമ്പ് മുറിയത്തില്ലയെന്നാാണ് അൽ ഹദ്ദാദ് വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...