വ്യാജ എമിറേറ്റ്സ് ഐഡി ഉപയോ​ഗിച്ച പ്രവാസി ദുബായിൽ അറസ്റ്റിൽ

അല്‍ മന്‍ഖൂല്‍ ഏരിയയിലെ കണ്‍ട്രക്ഷന്‍ സൈറ്റിലുള്ള ഒരു ഓഫീസില്‍ പ്രവേശിക്കാനാണ് യുവാവ് സെക്യൂരിറ്റി ഗാര്‍ഡിനെ വ്യാജ എമിറേറ്റ്സ് ഐഡി കാണിച്ചത്

Written by - Zee Malayalam News Desk | Last Updated : May 1, 2021, 06:03 PM IST
  • പരിശോധിച്ചപ്പോഴാണ് ഇങ്ങനെയൊരു ഐഡി ഇല്ലെന്ന് തിരിച്ചറിഞ്ഞത്
  • തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു
  • രാജ്യത്ത് താമസിക്കാനും ജോലി കണ്ടെത്താനും വേണ്ടി വ്യാജ ഐഡി ഉപയോഗിച്ചുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു
  • തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയ പ്രതിയെ പിന്നീട് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി
വ്യാജ എമിറേറ്റ്സ് ഐഡി ഉപയോ​ഗിച്ച പ്രവാസി ദുബായിൽ അറസ്റ്റിൽ

ദുബായ്: വ്യാജ എമിറേറ്റ്സ് ഐഡി നിര്‍മിച്ച് ഉപയോഗിച്ച പ്രവാസി ദുബായിൽ (Dubai) അറസ്റ്റിലായി. 31കാരനായ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കോടതിയില്‍ നിയമനടപടി പുരോഗമിക്കുകയാണ്. രണ്ടാഴ്‍ച മുമ്പാണ് യുവാവ് ഒരു ഓഫീസില്‍ പ്രവേശിക്കുന്നതിന് വ്യാജ ഐഡി (ID Card) ഉപയോഗിച്ചത്.

അല്‍ മന്‍ഖൂല്‍ ഏരിയയിലെ കണ്‍ട്രക്ഷന്‍ സൈറ്റിലുള്ള ഒരു ഓഫീസില്‍ പ്രവേശിക്കാനാണ് യുവാവ് സെക്യൂരിറ്റി (Security) ഗാര്‍ഡിനെ വ്യാജ എമിറേറ്റ്സ് ഐഡി കാണിച്ചത്. ഓഫീസില്‍ പ്രവേശിക്കാനെത്തിയ സംഘത്തില്‍ ആറ് പേരുണ്ടായിരുന്നുവെന്നും അഞ്ച് പേരുടെയും ഐഡികള്‍ പരിശോധിച്ചപ്പോള്‍ അസ്വാഭാവികതയൊന്നും തോന്നിയില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആറാമന്റെ എമിറേറ്റ്സ് ഐഡിയില്‍ സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായ നിറങ്ങൾ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നുകയായിരുന്നു.

ALSO READ: Covid Second Wave: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി ഓസ്‌ട്രേലിയയും; ലംഘിച്ചാൽ തടവും പിഴയും

സര്‍ക്കാര്‍ സംവിധാനത്തിലൂടെ സാധുത പരിശോധിച്ചപ്പോഴാണ് ഇങ്ങനെയൊരു ഐഡി ഇല്ലെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെത്തി (Officers) യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ്യത്ത് താമസിക്കാനും ജോലി കണ്ടെത്താനും വേണ്ടി വ്യാജ ഐഡി ഉപയോഗിച്ചുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയ പ്രതിയെ പിന്നീട് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News