അജ്‍മാന്‍: യുഎഇയില്‍ ഒപ്പം താമസിച്ചിരുന്നയാളെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രവാസിഅറസ്റ്റിൽ. സംഭവം നടന്നത് അജ്‍മാനിലായിരുന്നു. സാമ്പത്തിക തര്‍ക്കങ്ങളും മുറിയില്‍ വെച്ചുണ്ടായ വാക്ക് തര്‍ക്കങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്നാണ്  അജ്‍മാന്‍ പോലീസ് പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime News: മോഷണവിവരം പുറത്തറിയാതിരിക്കാൻ പെൺകുട്ടിയെ കൊന്ന് പുതപ്പിൽകെട്ടി ഒളിപ്പിച്ചയാൾ അറസ്റ്റിൽ


പ്രതി ഏത് രാജ്യക്കാരനാണെന്ന വിവരം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അജ്‍മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെ ഒരു മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ  പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് വിവരമറിയുന്നതെന്ന് അജ്‍മാന്‍ പോലീസ് ഇന്‍വെസ്റ്റിഗേഷന്‍സ് ആന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വകുപ്പ് മേധാവി ക്യാപ്‍റ്റന്‍ അഹ്‍മദ് അല്‍ നുഐമി അറിയിച്ചു.  സ്ഥലത്തെത്തിയ പോലീസ് മുറി തുറന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.  പിന്നാലെ ഫോറന്‍സിക് വിഭാഗം ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.


Also Read: Shukra Gochar 2023: ശുക്ര കൃപയാൽ ജൂലൈ 7 വരെ ഈ രാശിക്കാർ മിന്നിത്തിളങ്ങും, ലഭിക്കും വൻ സമ്പൽസമൃദ്ധി


കൊല്ലപ്പെട്ടത് 60 വയസുകാരനായ ഏഷ്യക്കാരനാണെന്ന്പോലീസ് തിരിച്ചറിഞ്ഞു. പരിസരത്ത് താമസിച്ചിരുന്നവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുകയും 30 വയസില്‍ താഴെ പ്രായമുള്ള ഒരു പ്രവാസി യുവാവാണ് കൊല്ലപ്പെട്ടയാള്‍ക്ക് ഒപ്പം താമസിച്ചിരുന്നതെന്ന് കണ്ടെത്തുകയുമായിരുന്നു.  പക്ഷെ ഇയാള്‍ പോലീസില്‍ നിന്നും രക്ഷപ്പെടാനായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.  മാത്രമല്ല ഇയാളെ പോലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തെറ്റായ വിവരങ്ങള്‍ നല്‍കി അധികൃതരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ വ്യാപക അന്വേഷണത്തിനൊടുവില്‍ അല്‍ കറാമ ഏരിയയില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും തടി കൊണ്ട് ശക്തമായി അടിക്കുകയും ശേഷം കുത്തിക്കൊല്ലുകയുമായിരുന്നു എന്നും ഇയാള്‍ പോലീസിന് മൊഴി നൽകുകയും ചെയ്തു. സാമ്പത്തിക തര്‍ക്കങ്ങള്‍ക്ക് പുറമെ അസഭ്യം പറഞ്ഞതും കുടുംബാംഗങ്ങളെക്കുറിച്ച് മോശമായ പദപ്രയോഗങ്ങള്‍ നടത്തിയതുമാണ് കൊലയിലേക്ക് നയിച്ചതെന്നും പ്രതി പറഞ്ഞു.


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


കേസിന്റെ തുടരന്വേഷണം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നും കേസ് അന്വേഷണത്തില്‍ അജ്‍മാന്‍ പോലീസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഇന്‍വെസ്റ്റിഗേഷന്‍സ് ആന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡയറക്ടര്‍ പറഞ്ഞു. ക്രിമിനല്‍ പ്രവൃത്തികളോ നിയമലംഘനങ്ങളോ ശ്രദ്ധയില്‍പെടുന്നവര്‍ എത്രയും വേഗം അവ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സ്വദേശികളോടും പ്രവാസികളോടും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.