Dubai: യുഎഇയിൽ (UAE)  താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷവാര്‍ത്ത....


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ടിൽ   (Indian passport) പ്രാദേശിക വിലാസങ്ങളും ചേർക്കാൻ കഴിയും.  ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ പാസ്‌പോർട്ട് ആൻഡ് അറ്റസ്റ്റേഷൻ കോൺസൽ ആയ സിദ്ധാർത്ഥ കുമാർ ബരേലിയാണ് ഇക്കാര്യം  ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. 


വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ അവരുടെ താമസസ്ഥലത്തെ പ്രാദേശിക വിലാസം പാസ്പോർട്ടിൽ ചേർക്കാൻ അനുവദിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചതായാണ്  റിപ്പോർട്ടിൽ പറയുന്നത്.


അതേസമയം,  ഇന്ത്യയിൽ സ്ഥിരമോ സാധുവായതോ ആയ വിലാസങ്ങൾ ഇല്ലാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. UAEയിൽ വളരെക്കാലമായി താമസിക്കുന്ന നിരവധി ആളുകൾക്ക് ഇന്ത്യയിൽ സാധുവായ വിലാസമില്ലെന്നും അവർക്ക് യുഎഇയുടെ പ്രാദേശിക വിലാസം പാസ്‌പോർട്ടിൽ ചേർക്കാമെന്നുമാണ് അറിയിപ്പില്‍ പറയുന്നത്.  നിലവിലുള്ള പാസ്‌പോർട്ടുകളിൽ വിലാസങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും അറിയിപ്പില്‍ പറയുന്നു.


Also read നവംബര്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധം


പുതിയ പാസ്‌പോർട്ടിനായി അപേക്ഷിക്കുന്ന സമയത്ത് യുഎഇയിൽ താമസിക്കുന്നവർക്ക് അവരുടെ വാടക അല്ലെങ്കിൽ സ്വന്തം ഉടമസ്ഥതയിലുള്ള വീടിന്‍റെ വിലാസം നൽകാൻ കഴിയും. സെപ്റ്റംബർ മുതൽ നടപ്പാക്കിയ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ നയത്തിലെ മാറ്റമനുസരിച്ച് എല്ലാ ഇന്ത്യൻ പ്രവാസികളുടെയും പാസ്‌പോർട്ട് പുതുക്കുന്നതിന് പോലീസ് പരിശോധന നിർബന്ധമാണെന്നും അപേക്ഷകന്‍റെ വിലാസം സ്ഥിരീകരിക്കേണ്ട ആവശ്യമില്ലെന്നും  അറിയിപ്പില്‍ പറയുന്നു.