Oman News: ഒമാനിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 5 വിദേശികൾ അറസ്റ്റിൽ!
Oman News: പിടികൂടിയ പ്രതികളില്‍ നിന്നും 200 കിലോഗ്രാമിലേറെ നാര്‍കോട്ടിക് ഹാഷിഷ്, ക്രിസ്റ്റല്‍ എന്നിവ പിടിച്ചെടുത്തതായിട്ടാണ് വിവരം.
മസ്‌കറ്റ്: വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് വിദേശികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ ഏഷ്യന്‍ വംശജരാണ്. തെക്ക്-വടക്ക് ബാത്തിന ഗവര്‍ണറേറ്റ് കോസ്റ്റ് ഗാര്‍ഡ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
Also Read: വിദേശത്ത് നിരവധി തൊഴിലാവസരങ്ങൾ; വിദേശികൾക്ക് വിസ ഇളവ്
പിടികൂടിയ പ്രതികളില്‍ നിന്നും 200 കിലോഗ്രാമിലേറെ നാര്‍കോട്ടിക് ഹാഷിഷ്, ക്രിസ്റ്റല്‍ എന്നിവ പിടിച്ചെടുത്തതായിട്ടാണ് വിവരം. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ പുതിയ പദ്ധതി അവതരിപ്പിച്ച് അബുദാബി
കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ പുതിയ പദ്ധതിയുമായി അബുദാബി. ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് കാര്‍ബണ്‍ ബഹിര്‍ഗമനം അഞ്ചു വര്‍ഷത്തിനകം 22 ശതമാനം കുറയ്ക്കാനാണ്. അബുദാബിയിലെ കാലാവസ്ഥ ഏജന്‍സിയാണ് ഈ പദ്ധതി അവതരിപ്പിച്ചത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനായി 81 സംരംഭങ്ങളും 12 പ്രധാന പദ്ധതികളും ഏജന്‍സി നടപ്പിലാക്കാനാണ് തീരുമാനം.
Also Read: Bank News Update: ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത; ആഴ്ചയിൽ രണ്ടുദിവസം അവധിയുണ്ടായേക്കും!
പദ്ധതിയുടെ പ്രധാന ലക്ഷ്യം അന്തരീക്ഷ താപനിലയുടെ ശരാശരി വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസിനും രണ്ട് ഡിഗ്രി സെല്‍ഷ്യസിനും ഇടയ്ക്ക് നിലനിര്‍ത്തുകയാണ് എന്നതാണ്. മാത്രമല്ല സുരക്ഷിതവും സുസ്ഥിരവുമായ സമ്പദ് വ്യവസ്ഥയുടെ ഭാഗമായുള്ള നിക്ഷേപം ആകര്‍ഷിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. പരിസ്ഥിതിയെ പരിഗണിച്ചുകൊണ്ടുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...