Bank News Update: ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത; ആഴ്ചയിൽ രണ്ടുദിവസം അവധിയുണ്ടായേക്കും!

Bank News Update: എൽഐസി പോലെ ഇനി മുതൽ എല്ലാ ബാങ്കുകളും ആഴ്ചയിൽ 5 ദിവസം പ്രവൃത്തി ദിനമാക്കാൻ  ആലോചിക്കുന്നതായി റിപ്പോർട്ട്.

Written by - Ajitha Kumari | Last Updated : Jul 25, 2023, 12:06 PM IST
  • ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത
  • ബാങ്കിന്റെ അവധി ദിനങ്ങളിൽ മാറ്റം ഉണ്ടായേക്കാം
  • ഇക്കാര്യത്തിൽ ഇപ്പോൾ ചർച്ചകൾ നടക്കുകയാണ്
Bank News Update: ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത; ആഴ്ചയിൽ രണ്ടുദിവസം അവധിയുണ്ടായേക്കും!

Bank News Update: ബാങ്ക് ഉപഭോക്താക്കൾക്ക് (Bank Customer) മാത്രമല്ല ജീവനക്കാർക്കും ഇതാ ഒരു പ്രധാന വാർത്ത. നിങ്ങൾ ബാങ്ക് ഇടയ്ക്കിടയ്ക്കിടയ്ക്ക് സന്ദർശിക്കുന്നവരാണെങ്കിൽ ബാങ്കിന്റെ അവധി ദിനത്തെ കുറിച്ച് ഒരു വ്യക്തത ഉണ്ടായിരിക്കണം. അതായത് ബാങ്കിന്റെ അവധി ദിനങ്ങളിൽ മാറ്റം ഉണ്ടായേക്കാമെന്നർത്ഥം. ഇക്കാര്യത്തിൽ ഇപ്പോൾ ചർച്ചകൾ നടക്കുകയാണ്. എല്ലാം ശരിയാകുകയാണെകിൽ ബാങ്ക് ജീവനക്കാർക്കും എല്ലാ ആഴ്ചയും 2 ദിവസം അവധി ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അതായത് അങ്ങനെയെങ്കിൽ ബാങ്ക് ജീവനക്കാർക്കും ആഴ്ചയിൽ 5 ദിവസം മാത്രമേ പ്രവൃത്തി ദിനം ഉണ്ടാകൂ. ഇത് സംബന്ധിച്ചു ഇന്ത്യൻ ബാങ്കിംഗ് അസോസിയേഷൻ (IBA) ഒരു യോഗം ചേരുകയും അതിനുശേഷം തീരുമാനമെടുത്തേക്കും എന്നാണ് റിപ്പോർട്ട്.

Also Read: Bank Holidays August 2023: ആഗസ്റ്റിൽ 14 ദിവസം ബാങ്ക് അവധി, ശ്രദ്ധിക്കേണ്ട ദിവസങ്ങൾ

ഇന്ത്യൻ ബാങ്കിംഗ് അസോസിയേഷന്റെയും (IBA) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെയും (UFBU) മീറ്റിംഗ് ഉടൻ നടന്നേക്കും. ഇത് ജൂലൈ 28 ന് ചേരുമെന്നാണ് റിപ്പോർട്ട്. ഈ യോഗത്തിൽ ബാങ്കിന്റെ അവധി സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.

കഴിഞ്ഞ യോഗത്തിലാണ് വിഷയം ഉന്നയിച്ചത്

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ അഭിപ്രായത്തിൽ കഴിഞ്ഞ യോഗത്തിൽ 5 ദിവസത്തെ പ്രവർത്തി ദിനം സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. ചർച്ചകൾ പുരോഗമിക്കുകയാണെന്നും വിഷയം പരിഗണനയിലാണെന്നും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. UFBU ന്റെ അഭിപ്രായ പ്രകാരം ഇതിനായുള്ള പ്രവർത്തനങ്ങൾ അതിവേഗം നടക്കുന്നുണ്ടെന്നാണ്.

Also Read: IND vs WI: രോഹിത് ശർമ്മയുടെ ഈ നീക്കം കോഹ്‌ലിയുടെ കരിയർ അപകടത്തിലാക്കുമോ? വിരാട് ടെസ്റ്റിൽ നിന്നും പുറത്തായേക്കുമോ!

ജോലി സമയം വർദ്ധിക്കും (working hours will increase)

5 ദിവസത്തെ പ്രവർത്തന ദിനമെന്ന നിർദ്ദേശം നടപ്പിലാക്കുകയാണെങ്കിൽ എല്ലാ ജീവനക്കാരുടെയും ദൈനംദിന ജോലി സമയം 40 മിനിറ്റ് വർദ്ധിപ്പിച്ചേക്കും. ഇത് സംബന്ധിച്ചു ചർച്ച ചെയ്യാനാണ് ജൂലായ് 28 ന് യോഗം വിളിച്ചിരിക്കുന്നത്. ഈ യോഗത്തിൽ പല സുപ്രധാന വിഷയങ്ങളും ചർച്ചയായേക്കും. ഇതോടൊപ്പം ധനമന്ത്രാലയത്തിന്റെയും ആർബിഐയുടെയും അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.

ഇപ്പോൾ എന്താണ് നിയമം? (What is the rule now?)

നിലവിലെ നിയമങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ  ഈ സമയത്ത് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ ബാങ്കുകൾക്ക് അവധിയാണ്. എന്നാൽ മൂന്നാമത്തെയും ആദ്യത്തേയും ശനിയാഴ്ചകളിൽ ജീവനക്കാർക്ക് ജോലി ചെയ്യണം. നിലവിൽ ആഴ്ചയിൽ 2 ദിവസത്തെ അവധി വേണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.  ഇതിനെ തുടർന്നാണ് ഇങ്ങനൊരു തീരുമാനമെടുക്കാനുള്ള ചർച്ചകൾ നടക്കുന്നത്.

Also Read: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുമായി ശുക്രന്റെ കൂടിച്ചേരൽ; ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

എൽഐസിയിൽ 5 ദിവസത്തെ പ്രവൃത്തി ദിനം നടപ്പാക്കി (5 days work system implemented in LIC)

എൽഐസിയിലും 5 ദിവസത്തെ പ്രവൃത്തി ദിന സമ്പ്രദായം നടപ്പിലാക്കിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തിലെ അവധി ദിവസങ്ങളുടെ പട്ടിക നോക്കിയാൽ അടുത്ത മാസം ബാങ്കുകൾക്ക് 14 ദിവസത്തെ അവധി ലഭിക്കും.  ഈ സമയത്ത് നിങ്ങൾക്ക് ഓൺലൈൻ ബാങ്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News