റിയാദ്:  സൗദിയിൽ വലിയ പെരുന്നാൾ അവധി ദിവസങ്ങളിൽ മാറ്റമില്ല.  കോറോണ വ്യാപകമായി പടരുന്ന ഈ സാഹചര്യത്തിൽ ഹജ്ജ് തീർത്ഥാടകരുടെ വരവ് പരിമിതപ്പെടുത്താൻ കൂടിയാണ് ഇങ്ങനൊരു തീരുമാനം മാനവശേഷി വികസന മന്ത്രാലയം തീരുമാനിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: കോറോണയെ പുച്ഛം; ബ്രസീൽ പ്രസിഡന്റിന് കോറോണ സ്ഥിരീകരിച്ചു...! 


അറഫ ദിനം മുതൽ അറബിക് കലണ്ടർ ദുൽഹജ് 12 വരെ നാലു ദിവസമാണ് പ്രൈവറ്റ് സെക്ടർ ജീവനക്കാർക്ക് പെരുന്നാൾ അവധി ലഭിക്കുന്നത്.  എന്നാൽ ഇതിലും കൂടുതൽ അവധികൾ പ്രൈവറ്റ് സെക്ടർ ജീവനക്കാർക്ക് നൽകുന്നതിന് വിലക്കില്ല.  നേരത്തെ ഹജ്ജ് കർമ്മം നടത്താത്ത തൊഴിലാളിയ്ക്ക് സർവീസ് കാലത്ത് ഒരു തവണ വേതനത്തോട്കൂടി ഹജ്ജ് അവധിയ്ക്ക് അവകാശമുണ്ട്. 


Also read: കസ്റ്റംസിലും കമ്മികളുണ്ട്, അവരാണ് പ്രസ്താവനകളിറക്കുന്നത്; രൂക്ഷ വിമർശനവുമായി കെ. സുരേന്ദ്രൻ 


വേതനത്തോട് കൂടിയ അവധി ലഭിക്കാൻ തൊഴിലാളി രണ്ടു വർഷമെങ്കിലും ഒരേ തൊഴിലുടമയുടെ അടുത്ത് ജോലി ചെയ്തിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.  സാധാരണയായി ബലിപ്പെരുന്നാൾ അവധിയടക്കം 10 ദിവസത്തിൽ കുറയുകയോ 15 ദിവസത്തിൽ കൂടുകയോ ചെയ്യാത്ത ഹജ്ജ് അവധിക്കാണ് തൊഴിലാളിയ്ക്ക് അവകാശമുള്ളത്.