Tripura Hiv Cases: ത്രിപുരയിൽ എച്ച്ഐവി കേസുകൾ വ‍‍ർധിക്കുന്നു; ജാഗ്രതാ നിർദേശം, 47 വിദ്യാർഥികൾ മരിച്ചു, 828 പേർക്ക് രോ​ഗബാധ

Hiv Cases In Tripura: ത്രിപുരയിൽ 47 വിദ്യാർഥികൾ എച്ച്ഐവി ബാധിച്ച് മരിച്ചതായും 828 പേർക്ക് എച്ച്ഐവി പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതായും അധികൃതർ വ്യക്തമാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 6, 2024, 01:06 PM IST
  • പ്രതിദിനം അഞ്ച് മുതൽ ഏഴ് വരെ എച്ച്ഐവി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് സ്ഥിതി ​ഗുരുതരമാക്കുകയാണ്
  • സംസ്ഥാനം വലിയ ആരോ​ഗ്യപ്രതിസന്ധിയാണ് നേരിടുന്നതെന്ന് ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിലെ ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി
Tripura Hiv Cases: ത്രിപുരയിൽ എച്ച്ഐവി കേസുകൾ വ‍‍ർധിക്കുന്നു; ജാഗ്രതാ നിർദേശം, 47 വിദ്യാർഥികൾ മരിച്ചു, 828 പേർക്ക് രോ​ഗബാധ

അ​ഗർത്തല: ത്രിപുരയിൽ എച്ച്ഐവി കേസുകൾ വ‍ർധിക്കുന്നു. സംസ്ഥാനത്ത് എച്ച്ഐവി കേസുകൾ വ‍ർധിക്കുന്ന സാഹചര്യത്തിൽ ജാ​ഗ്രത നിർദേശം നൽകി. സംസ്ഥാനം വലിയ ആരോ​ഗ്യപ്രതിസന്ധിയാണ് നേരിടുന്നതെന്ന് ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി (ടിഎസ്എസിഎസ്)ലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി. എച്ച്ഐവി ബാധിച്ച് 47 വിദ്യാർഥികൾ മരിച്ചതായും 828 പേ‍ർക്ക് എച്ച്ഐവി (ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്) പോസ്റ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായി ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

ടിഎസ്എസിഎസ് വ്യക്തമാക്കുന്നത് അനുസരിച്ച് പ്രതിദിനം അഞ്ച് മുതൽ ഏഴ് വരെ എച്ച്ഐവി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് സ്ഥിതി ​ഗുരുതരമാക്കുകയാണ്. സംസ്ഥാനത്തെ 220 സ്കൂളുകളിലെയും 24 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോ​ഗിക്കുന്നതായി കണ്ടെത്തി. ഇത് എച്ച്ഐവി ബാധയുടെ വർധനയ്ക്ക് കാരണമാകുന്നതായി വിലയിരുത്തപ്പെടുന്നു.

ALSO READ: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 14 വയസുകാരൻ മരിച്ചു

ആന്റി റിട്രോവൈറൽ തെറാപ്പി സെന്ററുകളിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 2024 മെയ് വരെ 8,729 ആയി. ഇതിൽ 4,570 പുരുഷന്മാരും 1,103 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡർ വ്യക്തിയും ഉൾപ്പെടെ 5,574 രോ​ഗബാധിതരാണ്. മയക്കുമരുന്ന് ഉപയോ​ഗം വർധിക്കുന്നതാണ് എച്ച്ഐവി പോസിറ്റീവ് കേസുകൾ വർധിക്കാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. കുട്ടികൾ ലഹരിക്ക് അടിമപ്പെടുന്നത് കുടുംബം വളരെ വൈകി മനസ്സിലാക്കുന്നത് ഇടപെടലുകൾക്ക് തടസം സൃഷ്ടിക്കുന്നതായും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News