Kuwait: ആഘോഷം വിനയായി; കാൽനടയാത്രക്കാർക്ക് നേരെ വാട്ടർ ബലൂൺ എറിഞ്ഞവരെ പൊക്കി സുരക്ഷാ ഉദ്യോഗസ്ഥർ
Kuwait News: പിടികൂടിയ പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഇവര്‍ക്ക് 500 ദിനാര്‍ വരെ ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോർട്ട്.
കുവൈത്ത്: ദേശീയ ദിനാഘോഷത്തിനിടെ കാല്‍നടയാത്രക്കാര്‍ക്ക് നേരെ വാട്ടര്‍ ബലൂണ്‍ എറിഞ്ഞവരെ കുവൈത്തിൽ സുരക്ഷാ ഉദ്യോഗസ്ഥര്‍ കയ്യോടെപൊക്കി. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പിടിയിലായ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അറസ്റ്റ് ചെയ്തവരെ തുടര്‍ നിയമ നടപടികള്‍ക്കായി പരിസ്ഥിതി പോലീസിന് കൈമാറിയതായിട്ടാണ് റിപ്പോർട്ട്.
Also Read: യുഎഇയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്ക്
വലിയ പതാകകള്‍ സ്ഥാപിച്ച വാഹനങ്ങളും നിരോധിത ബലൂണുകളും വാട്ടര്‍ പിസ്റ്റളുകളും വില്‍പ്പന നടത്തിയ വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. പിടികൂടിയ പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഇവര്‍ക്ക് 500 ദിനാര്‍ വരെ ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോർട്ട്. മറ്റുള്ളവര്‍ക്ക് തടസ്സമാകുന്ന രീതിയില്‍ റോഡുകളില്‍ കൂട്ടം കൂടരുതെന്നും സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അധികൃതര്‍ നേരത്തേ നിർദ്ദേശിച്ചിരുന്നു. മാത്രമല്ല രാജ്യത്തിന്‍റെ പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധമായ ആഘോഷങ്ങള്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഇത് ലംഘിച്ചു കൊണ്ടാണ് ഇവർ കാല്‍നടയാത്രക്കാര്‍ക്ക് നേരെ വാട്ടര്‍ ബലൂണ്‍ എറിഞ്ഞത്.
Also Read: വാർധക്യം തടയാൻ ഈ പാനീയം സൂപ്പറാ..!
യുഎഇയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്ക്
യുഎഇയിലെ അജ്മാനില്‍ പെര്‍ഫ്യൂം-കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. തീപിടുത്തത്തിൽ ഒമ്പത് പാകിസ്ഥാനികള്‍ക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. തീപിടുത്തം ഉണ്ടായത് ശനിയാഴ്ചയാണ്. പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Also Read: മുടി കൊഴിച്ചിൽ അലട്ടുന്നുവോ.. ഇക്കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ..!
അജ്മാനിലെ ജറഫില്‍ പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ കമ്പനിയിലായിരുന്നു തീപിടിച്ചത്. വിവരം അറിഞ്ഞ ഉടന്‍ സിവിൽ ഡിഫൻസും പോലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ അബുദാബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. സാരമായി പരിക്കേറ്റ രണ്ടുപേര്‍ അജ്മാനിലെ ശൈഖ് ഖലീഫ ബിന്‍ സായിദ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.