ദുബൈ: പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് യുഎഇയിലെ ഇലക്ട്രോണിക്സ് കമ്പനിയില്‍ നിന്നും 7,09,000 ദിര്‍ഹം മോഷ്ടിച്ച സംഭവത്തില്‍ നാല് പ്രവാസികലെ അറസ്റ്റു ചെയ്തിരുന്നു.  സംഭവം നടന്നത് ദുബൈയിലെ നൈഫ് ഏരിയയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു. മോഷണം നടന്നത് ഇലക്ട്രോണിക്സ് സ്റ്റോര്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആസ്ഥാന ഓഫീസിലായിരുന്നു.  ഇത് സംബന്ധിച്ച പരാതി പോലീസിൽ നൽകിയത് കമ്പനി ഉടമയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Kuwait News: കുവൈത്ത് ദേശീയ അസംബ്ലി സമ്മേളനം നാലാം തവണയും മാറ്റിവെച്ചു


മൂന്ന് പ്രവാസികൾ ദുബൈ പോലീസിലെ സിഐഡി ഉദ്യോഗസ്ഥരെന്ന വ്യാജേന സ്ഥാപനത്തില്‍ അതിക്രമിച്ച് കയറുകയും  പണം സൂക്ഷിച്ചിരുന്ന സേഫ് തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.  ശേഷം അതില്‍ ഉണ്ടായിരുന്ന 7,09,000 ദിര്‍ഹം എടുത്തു കൊണ്ടുപോവുകയുമായിരുന്നു എന്നാണ് പരാതി. വിവരം ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് കമ്പനി ഉടമ സ്ഥലത്തെത്തുകയും താന്‍ എത്തുമ്പോള്‍ ജീവനക്കാരെല്ലാം പരിഭ്രാന്തരായിരുന്നുവെന്ന് ഉടമ പോലീസിൽ നല്‍കിയ പരാതിയിൽ വ്യക്തമാക്കുന്നുമുണ്ട്.  പോലീസ് സംഘം സ്ഥലത്തെത്തുകയും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.  ശേഷം പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് മറ്റൊരു എമിറേറ്റിലുള്ള ഒരു ഹോട്ടലില്‍ നിന്നും മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റു ചെയ്യുന്ന സമയം ഇവരുടെ കയ്യിൽ ആറ് ലക്ഷം ദിര്‍ഹം ഉണ്ടായിരുന്നു.  മാത്രമല്ല ഇത് മോഷ്ടിച്ച പണമാണെന്ന് പ്രതികള്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളില്‍ രണ്ടുപേര്‍ സഹോദരങ്ങളാണ്.


Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ


തങ്ങള്‍ മോഷണത്തിനായി തിരഞ്ഞെടുത്ത ഈ ഇലക്ട്രോണിക്സ് കമ്പനിയില്‍ ചില തിരിമറികള്‍ നടക്കുന്നുണ്ടെന്ന് മറ്റൊരാളാണ് തങ്ങളോട് പറഞ്ഞതെന്നും കുറച്ച് ദിവസം പരിസരം നിരീക്ഷിച്ച ശേഷം മോഷണത്തിന് പദ്ധതിയിടുകയായിരുന്നുവെന്നുമാണ് ഇവര്‍ പറഞ്ഞത്. ഇവരെ മോഷണത്തിന് പ്രേരിപ്പിച്ചയാള്‍ കൃത്യത്തില്‍ പങ്കെടുത്തിരുന്നില്ല. മാത്രമല്ല ഇവരെ അറസ്റ്റ്യൂ ചെയ്യുമ്പോഴും അയാൾ ഇവർക്കൊപ്പം ഇല്ലായിരുന്നു.  ഇയാളെ കേസിലെ നാലാം പ്രതിയാക്കി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കേസില്‍ കഴിഞ്ഞ ദിവസം വിചാരണ പൂര്‍ത്തിയാക്കിയ ദുബൈ ക്രിമിനല്‍ കോടതി നാല് പ്രതികള്‍ക്കും രണ്ട് വര്‍ഷം വീതം ജയില്‍ ശിക്ഷയും മോഷ്ടിച്ചെടുത്ത 7,09,000 ദിര്‍ഹത്തിന് തുല്യമായ തുക പിഴയും വിധിച്ചിരുന്നു.  ശിക്ഷ പൂര്‍ത്തിയായാല്‍ ഇവരെ യുഎഇയില്‍ നിന്നും  നാടുകടത്താനും ഉത്തരവുണ്ട്. നാലാമത്തെ പ്രതിയെ ഇതുവരെ കിട്ടിയിട്ടില്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.