കുവൈത്ത്: മന്ത്രിസഭാംഗങ്ങള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ദേശീയ അസംബ്ലി സമ്മേളനം ചേരുന്നത് കുവൈത്ത് വീണ്ടും മാറ്റിവെച്ചു. ചൊവ്വാഴ്ച്ച നിശ്ചയിച്ചിരുന്ന ദേശീയ അസംബ്ലി സമ്മേളനമാണ് മാറ്റിവെച്ചത്. സര്‍ക്കാരിന്റെ രാജി പ്രഖ്യാപനത്തിനുശേഷം ഇത് നാലാം തവണയാണ് ദേശീയ അസംബ്ലി സമ്മേളനം മാറ്റിവെയ്ക്കുന്നത് എന്നത് ശ്രദ്ധേയം
ഇനി മന്ത്രിസഭാ യോഗം ചേരുന്നത് ഈദുല്‍ ഫിത്തറിനുശേഷമായിരിക്കും. സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കാത്തതിനാലും ക്വാറം തികയാത്തതുമാണ് കുവൈത്ത് ദേശീയ അസംബ്ലി സമ്മേളനം മാറ്റിവെക്കാൻ കാരണം. ദേശീയ അസംബ്ലി സമ്മേളനത്തില്‍ മന്ത്രിസഭാംഗങ്ങള്‍ പങ്കെടുക്കണമെന്നതാണ് നിയമം. അതുകൊണ്ടുതന്നെ മന്ത്രിസഭാംഗങ്ങള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ നാലുതവണയും ദേശീയ അസംബ്ലിസമ്മേളനം മാറ്റിവെച്ചത്.
Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ
പ്രധാനമന്ത്രിയുള്‍പ്പടെ മന്ത്രിമാര്‍ ജനുവരി ഇരുപത്തിയഞ്ചിന് ചേർന്ന ദേശീയ സമ്മേളനത്തിലും പങ്കെടുത്തിരുന്നില്ല. തുടര്‍ന്നാണ് കുവൈത്ത് ദേശീയ അസംബ്ലി സമ്മേളനം ഫെബ്രുവരി ഏഴ്, എട്ട് തീയതിയിലേക്ക് മാറ്റിയത്. വീണ്ടും മന്ത്രിസഭാംഗങ്ങള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ദേശീയ സമ്മേളനം ഫെബ്രുവരി 21, 22 തീയതികളിലേക്ക് മാറ്റിവെക്കുകയായിരുന്നു. ഇതിനിടയില്‍ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് ഭരണാഘടനാ കോടതി റദ്ദാക്കിയതോടെ 2020 ലെ പാര്‍ലമെന്റ് പുനഃസ്ഥാപിക്കുകയും ചെയ്തു.
ഇതിനുശേഷം പാര്‍ലമെന്റ് പുനഃസ്ഥാപിച്ചതിനുശേഷം വിളിച്ചുചേര്‍ത്ത ആദ്യ ദേശീയ അസംബ്ലി സമ്മേളനമാണ് ചൊവ്വാഴ്ച്ച നിശ്ചയിച്ചിരുന്നത്. എന്നാൽ പാര്‍ലമെന്റില്‍ പഴയ എംപിമാരും സ്പീക്കറും തിരിച്ചെത്തിയെങ്കിലും മന്ത്രിസഭാ രൂപീകരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പുതിയ സര്‍ക്കാര്‍ രൂപവല്‍ക്കരണം പൂര്‍ത്തിയാകുന്നതുവരെ ദേശീയ അസംബ്ലി സമ്മേളനം ഇത്തരത്തില്‍ തടസ്സപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...