Saudi Crime News: മോഷണവും പോക്കറ്റടിയും നടത്തിയ നാല് വിദേശി സ്ത്രീകൾ മക്കയിൽ പിടിയിൽ
Saudi Crime News: റമദാനിലും ഉംറ സീസണിലും മക്കയുടെ പവിത്രയെ കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തടയുന്നതിനും അതിലേർപ്പെടുന്നവരെ പിടികൂടുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇവർ പിടിയിലായത്.
റിയാദ്: മക്കയിൽ മോഷണവും പോക്കറ്റടിയും നടത്തിയ നാല് വിദേശി സ്ത്രീകൾ പിടിയിൽ. പൊതുസ്ഥലങ്ങളിലും ബസ് സ്റ്റേഷനുകളിലും പോക്കറ്റടി നടത്തിയ നാല് ഈജിപ്ഷ്യൻ സ്ത്രീകളാണ് മക്ക പോലീസ് പിടിയിൽ ആയിരിക്കുന്നത്.
Also Read: ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന മോട്ടോർ സൈക്കിൾ റൈഡർമാർക്കെതിരെ ഒമാന്‍ പോലീസ്
പോലീസ് ഇവരിൽ നിന്നും മോഷ്ടിച്ച വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. റമദാനിലും ഉംറ സീസണിലും മക്കയുടെ പവിത്രയെ കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തടയുന്നതിനും അതിലേർപ്പെടുന്നവരെ പിടികൂടുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇവർ പിടിയിലായത്. പിടിയിലായവരെ നിയമനടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.
Also Read: ബുധ ഗുരു സംയോഗം ഈ രാശിക്കാർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?
സൈക്കിളുകളെയും ഇ സ്കൂട്ടറുകളെയും നിരീക്ഷിക്കാൻ ദുബായിൽ എ ഐ റോബോട്ട് രംഗത്ത്!
സൈക്കിളുകളെയും ഇ സ്കൂട്ടറുകളെയും നിരീക്ഷിക്കാൻ ദുബായിൽ എഐ റോബോട്ട് രംഗത്ത്. പാതകളിലെ നിയമലംഘനങ്ങൾ പഠിക്കുന്നതിനായി ജുമൈറ ബീച്ചിലാണ് റോബോട്ട് ഇറങ്ങിയിരിക്കുന്നത്. നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതും മറ്റ് ഭാവി കാര്യങ്ങളും റോബോട്ട് നൽകുന്ന വിവരങ്ങളെ ആശ്രയിച്ചിരിക്കും.
Also Read: ശനിയുടെ രാശിയിൽ ധനശക്തി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും പണം പ്രശസ്തി സ്ഥാനം!
റോബോട്ട് ജുമൈറ ബീച്ചിലെ നടപ്പാതയിൽ കറങ്ങുകയാണ്. ഈ റോബോട്ട് സൈക്ലിങ്, ഇ സ്കൂട്ടർ എന്നിവ നിരീക്ഷിക്കും. അതുകൊണ്ടുതന്നെ നിയമലംഘനം ഉണ്ടായാൽ എഐ ബുദ്ധി ഉണരുകയും ക്യാമറകൾ കൊണ്ട് നിരീക്ഷണം നടത്തി നിയമ ലംഘനങ്ങളുടെ ചിത്രമെടുക്കും. ആദ്യഘട്ടത്തിൽ പഠനാവശ്യത്തിനാണ് റോബോട്ടിന്റെ സേവനം തേടുന്നത്. ഇതിലൂടെ നിയമലംഘനങ്ങളുടെ തോത് മനസിലാക്കാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy