അബുദാബി:  ഈ രാജ്യത്ത് ഇനി വിവാഹം കഴിക്കാൻ തീരുമാനിക്കുന്നവർ വിവാഹത്തിന് മുൻപ് ജനിതക പരിശോധന നടത്തണം. വിവാഹ പൂര്‍വ്വ പരിശോധനകളുടെ ഭാഗമായാണ് ഈ പരിശോധന. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: DA വർധനവ് മാത്രമല്ല കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കും 5 ജാക്ക്പോട്ട് ബമ്പർ സമ്മാനങ്ങൾ!


 


ഇക്കാര്യം ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. ഒക്ടോബര്‍ ഒന്ന് മുതല്‍ വിവാഹിതരാകുന്ന യുഎഇ സ്വദേശികള്‍ നിര്‍ബന്ധമായും ജനിതക പരിശോധന നടത്തണമെന്നാണ് അറിയിപ്പ്.  അബുദാബി, അല്‍ ദഫ്ര, അല്‍ ഐന്‍ എന്നിവിടങ്ങളിലെ 22 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഇതിനായുള്ള പരിശോധനാ സൗകര്യങ്ങള്‍ ലഭ്യമാണ്.  ഈ പരിശോധന നടത്തി 14 ദിവസത്തിനുള്ളില്‍ ഫലം ലഭിക്കും.


Also Read: ശുക്രൻ സ്വരാശിയിലേക്ക് സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഇവർക്ക് ലഭിക്കും ഭാഗ്യനേട്ടങ്ങൾ!


ജനിതക രോഗങ്ങള്‍ കുട്ടികളിലേക്ക് പകരുന്നത് ഒഴിവാക്കാനാണ് ഈ പരിശോധന. ഇതിലൂടെ മാതാപിതാക്കള്‍ക്ക് കുട്ടികളിലേക്ക് പകര്‍ന്നേക്കാവുന്ന ജനിതക പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് മനസ്സിലാക്കാനും കഴിയും. രോഗമുള്ളവര്‍ക്ക് മരുന്നുകള്‍, കൗണ്‍സിലിംഗ് എന്നിവ നല്‍കും.


ഭാര്യയേയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ


സൗദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഭാര്യമാരെയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയ രണ്ട് വിദേശികൾ പിടിയിൽ.  റിയാദിൽ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സുഡാനി പൗരനെയാണ് പോലീസ് പിടികൂടിയത്.


Also Read: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, DA 3-4% വർദ്ധനവ് ഉടൻ പ്രഖ്യാപിക്കും!


 


റിയാദിൽ കുടുംബസമേതം താമസിച്ചിരുന്ന ഇയാൾ ഭാര്യയുമായി വാക്ക് തർക്കമുണ്ടാവുകയും തുടർന്ന്  കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. അറസ്റ്റു ചെയ്ത പ്രതിയെ നടപടികൾക്കായി പബ്ലിക് പ്രോസിക്യുഷന് കൈമാറിയിട്ടുണ്ട്.  രണ്ടാമത്തെ കൊലപാതകം നടന്നത് മക്കയിലാണ്.  ഭാര്യയെയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരനെയാണ് മക്കയിൽ പോലീസ് അറസ്റ്റ് ചെയ്തത്. 


Also Read: കന്നി രാശിയിൽ ബുധാദിത്യ യോഗം; ഇവർക്ക് ലഭിക്കും ധനമഴയാൽ രാജകീയ ജീവിതം!


ഇവിടേയും വിഷയം വാക്കുതർക്കം തന്നെയായിരുന്നു. ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പ്രതി ഭാര്യയേയും അവരുടെ അമ്മയേയും ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രതിയെ മക്ക പ്രവിശ്യാ പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടർ നടപടികൾക്കായി  പബ്ലിക് പ്രോസിക്യുഷന് കൈമാറുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.