കുവൈത്ത്: കുവൈത്തില്‍ സ്വദേശി പൗരനായി ആൾമാറാട്ടം നടത്താൻ ശ്രമിച്ച അറബ് ഡോക്ടർക്ക് ക്രിമിനൽ കോടതി അഞ്ച് വർഷം തടവു ശിക്ഷ വിധിച്ചതായി റിപ്പോർട്ട്.  പ്രതി കുവൈത്തി പൗരനെപ്പോലെ ആൾമാറാട്ടം നടത്തുകയും അയാളുടെ പാസ്‌പോർട്ട് മോഷ്ടിക്കുകയും എന്തിനേറെ അയാളുമായി സാമ്യം തോന്നിക്കുന്നതിന് മുഖത്തിനും മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ഈ മാസം 28 ന് ദക്ഷിണ കൊറിയ സന്ദർശിക്കും


 


ഡോക്ടറെ പിടികൂടാന്‍ കാരണമായത് കുവൈത്ത് എയർപോർട്ടിൽ വെച്ച് ഒരു പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് തോന്നിയ സംശയമാണ്. സംഭാഷണത്തിനിടെ ഡോക്ടറായ സ്ത്രീയുടെ ഉച്ഛാരണത്തിലും ശബ്ദത്തിന്‍റെ ശൈലിയിലും ഉദ്യോഗസ്ഥന് സംശയം തോന്നി. ഡോക്ടറെ പിടികൂടിയതിനെ തുടർന്ന് കേസ് പ്രോസിക്യൂഷനിലേക്ക് എത്തുകയായിരുന്നു. 


Also Read: വരുന്ന 23 ദിവസം ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!


 


മാത്രമല്ല ഗൈനക്കോളജിസ്റ്റായ ഈ ഡോക്ടർ മയക്കുമരുന്നിന് അടിമകളായവരെ ചികിത്സിക്കുന്നതിനായി ഒരു ക്ലിനിക്ക് തുറന്ന് രോഗികളിൽ നിന്നും വൻ തുക നേടിയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. ഒപ്പം താനുമായി സാമ്യമുള്ള ചില രോഗികളുടെ പാസ്‌പോർട്ടുകൾ പ്രതി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.