മനാമ: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ബഹ്‌റൈന്‍ ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി മെയ് 29 വരെയാണ്. ബഹ്‌റൈന്‍ നീതിന്യായ, ഇസ്ലാമികകാര്യ വഖാഫ് മന്ത്രാലയത്തിനു കീഴിലെ ഹജ്ജ്, ഉംറ വിഭാഗമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മി‍‍ഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ എംഎ യൂസഫലി ഒന്നാം സ്ഥാനത്ത്


തീർത്ഥാടകർക്ക് രാജ്യത്തെ അംഗീകൃത ഹജ്ജ് ഗ്രൂപ്പുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. ബഹ്‌റൈന്‍ സ്വദേശികളുമായി അടുത്ത കുടുംബ ബന്ധമുള്ള ഏഴ് വിദേശികളെ ഹജ്ജ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താനും അനുവാദമുണ്ട്. ഇതേ നിയമം പാലിച്ചുകൊണ്ട് ഗള്‍ഫ് കോപ്പറേറ്റീവ് കൗണ്‍സില്‍ അംഗങ്ങളായ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.


Also Read: ബ്രഹ്മപുരം തീപിടിത്തം: പുകയില്‍ മുങ്ങി കൊച്ചി; തീയണയ്ക്കാൻ തീവ്രശ്രമം


ഇതിനിടയിൽ സൗദിയില്‍ ഹജ്ജ് നിര്‍വ്വഹിക്കുന്നതിനുള്ള വിവിധ സേവനങ്ങള്‍ക്ക് ചെലവ് വരുന്ന തുക 550 ദിനാറായി കുറച്ചു.  ഇത് കഴിഞ്ഞ വര്‍ഷം 650 ദിനാറായിരുന്നു.  മാത്രമല്ല കൂടുതല്‍ തീര്‍ത്ഥാടകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് നിലനിന്നിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്.  ഇതിൽ വനിതാ തീര്‍ത്ഥാടകരോടൊപ്പം രക്തബന്ധമുള്ള പുരുഷ ഗാര്‍ഡിയന്‍ വേണമെന്നുള്ള നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.


ദമാമിലെ ഇരുമ്പുഫാക്ടറിയിൽ തീപിടുത്തം; ആളപായമില്ല


റിയാദ്: ദമാമിലെ ഇരുമ്പു ഫാക്ടറിയിലുണ്ടായ തീപിടുത്തം സൗദി അധികൃതർ നിയന്ത്രണ വിധേയമാക്കി.  ഇന്നലെ വൈകുന്നേരമാണ് ദമാമിലെ ഏറ്റവും വലിയ ഇരുമ്പു ഫാക്ടറികളിലൊന്നില്‍ തീ പിടിച്ചത്. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അധീനതയിലുള്ള ഇഖ്ബാരിയ ടെലിവിഷനാണ് നൽകിയത്.  തീ പൂര്‍ണ്ണമായും ഇതുവരെ അണക്കാനായിട്ടില്ല. 


Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ 


അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീ പൂര്‍ണ്ണമായും അണക്കാനുള്ള ശ്രമം തുടരുകയാണെന്ന് സൗദി പ്രതിരോധ വിഭാഗം  അറിയിച്ചിട്ടുണ്ട്. സൗദി റെഡ് ക്രസന്റിലെ മൂന്നോളം ടീമുകളും സിവില്‍ ഡിഫന്‍സിലെ നാല്‌ ടീമുകളുമാണ് തീ അണക്കുന്നതില്‍ നേതൃത്വം നൽകിയതെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. എയര്‍കണ്ടീഷ്ണറുകള്‍ നിര്‍മ്മിക്കുന്ന ഫാക്റിയിലാണ് തീപിടുത്തമുണ്ടായത്.  തീ കത്തിപ്പിടിക്കാവുന്ന വസ്തുക്കള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പതിനായിരം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഫാക്ടറി സ്ഥിതി ചെയ്യുന്നത് ദമാമിനും കോബാറിനും ഇടയിലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.