Riyad : Hajj തീർഥാടനത്തിന് പുതിയ മർ​​ഗനിർദേശങ്ങളുമായി Saudi Arabia Hajj Ministry. നിലവിലെ കോവിഡ് സാഹചര്യത്തിൽ തീർഥാടനത്തിന് എത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിരിക്കുകയാണ് സൗദി . പുതിയ മാർ​ഗ നിർദേശമനുസരിച്ച് 18നും 60 വയസിനുമിടയിലുള്ളവർക്ക് മാത്രമെ ഹജ്ജ് തീർഥാടനം സാധിക്കുനള്ളൂ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് കൂടാതെ തീർഥാടനത്തിനായി എത്തുന്നവർ നിർബന്ധമായി വാക്സിൻ സ്വീകരിക്കണമെന്ന് നേരത്ത് സൗദി ഹജ്ജ മന്ത്രാലയം അറിയിച്ചിട്ടുണ്ടായിരുന്നു. വാക്സിനെ പുറമെ PCR COVID Negative Certificate സമർപ്പിക്കണമെന്നാണ് സൗദി മന്ത്രാലയത്തിന്റെ നിർദേശം. 


ALSO READ : Saudi Arabia ൽ, നാട്ടിൽ നിന്ന് വന്ന് Quarantine കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ബസ് അപകടത്തിൽ പെട്ട് രണ്ട് മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം


ഹജ്ജ് തീർഥാടനത്തിന് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിക്കണമെങ്കിൽ നിർബന്ധമായും കോവിഡ് വാക്സിൻ സ്വീകരിക്കണമെന്നാണ് സൗദി ആരോ​ഗ്യ മന്ത്രാലയിത്തിന്റെ ഉത്തരവെന്ന് സൗദി പത്രം ഒക്കാസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 


കഴിഞ്ഞ വർഷം കോവിഡിന്റെ സാഹചര്യത്തിൽ വിദേശത്ത് നിന്നുള്ള തീർഥാടകരെ ഒഴുവാക്കി ആയിരം പേരെ മാത്രമായിരുന്നു Hajj നായി അനുവദിച്ചിരുന്നുള്ള. ഹജ്ജ് തീർഥാടന ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു 2020ൽ ഇങ്ങനെ ഒരു നിയന്ത്രണ ഏർപ്പെടുത്തിയിരുന്നത്.


ഉംറക്കായി ഇതമർന ആപ്ലിക്കേഷനിലൂടെ ലഭിക്കുന്ന അനുമതി ലഭിച്ചയാളിന് പകരം മറ്റൊരാൾ ഉപയോ​ഗിച്ചാൽ നടപടി സ്വീകരിക്കുമെന്ന് Saudi Arabia ഹജ്ജ് മന്ത്രാലയം. അങ്ങനെ ചെയ്യുന്നത് അനവദിക്കില്ലെന്നും ഇതമർന്ന, തവക്കൽന ആപ്ലിക്കേഷനുകളുടെ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ഹജ്ജ മന്ത്രാലയം പറഞ്ഞു.


ALSO READ : Umrah ക്കായി ഒരാൾക്ക് ലഭിച്ച അനുമതി മറ്റൊരാൾ ഉപയോ​ഗിച്ചാൽ നടപടി സ്വീകരിക്കുമെന്ന് Saudi Arabia Hajj Ministry


മെക്ക മദീനയിലെ ആരോ​ഗ്യ സംവിധാനങ്ങൾ ഏറ്റവും സുരക്ഷിതമായ രീതിയിൽ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞുയെന്ന് സൗദി ആരോ​ഗ്യ മന്ത്രി ഡോ. തൗഫിക്ക് അൽ-റാബ്ബിയ്യ പറഞ്ഞു. തീർഥാടനത്തിന് പ്രവേശിക്കുന്ന കവാടം മുതൽ ഇതിനായുള്ള കേന്ദ്രങ്ങൾ സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ ഒരു വാക്സിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു. 


ALSO READ : Hajj ന് പോകുന്നവർക്ക് Covid Vaccination നിർബന്ധമാക്കി Saudi Arabia ഭരണകൂടം


ഇന്ത്യയിൽ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷനുള്ള സൗകര്യം നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടായിരുന്നു. അതോടൊപ്പം ഹജ്ജ് തീർഥാടനത്തിന് പോകാനുള്ളവർരുടെ അപേക്ഷ ഫോം നൽകേണ്ട അവസാന തിയതി ജനുവരി 10 2021നായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.