)
Riyadh : Umrah ക്കായി ഇതമർന ആപ്ലിക്കേഷനിലൂടെ ലഭിക്കുന്ന അനുമതി ലഭിച്ചയാളിന് പകരം മറ്റൊരാൾ ഉപയോഗിച്ചാൽ നടപടി സ്വീകരിക്കുമെന്ന് Saudi Arabia Hajj മന്ത്രാലയം. അങ്ങനെ ചെയ്യുന്നത് അനവദിക്കില്ലെന്നും ഇതമർന്ന, തവക്കൽന ആപ്ലിക്കേഷനുകളുടെ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ഹജ്ജ മന്ത്രാലയം പറഞ്ഞു.
ഉംറ പെർമിറ്റിനായി ഇതമർന്ന ആപ്പ് മാത്രമെ ഉപയേോഗിക്കാവുയെന്ന് മന്ത്രാലയം അറിയിച്ചു. പകരം തവക്കൽന ആപ്പ് ഉപയോഗിക്കുന്നത് നിർത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു. സൗദി സ്വദേശികൾക്കും അവിടെ താമസിക്കുന്നവർക്കും സന്ദർശിക്കുന്നവർക്കും ഉംറ റിസർവേഷൻ ലഭ്യമാണെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു.
അതേസമയം ഉംറയ്ക്ക് അപേക്ഷിക്കാൻ കോവിഡ് വാക്സിനേഷൻ നിർബന്ധമല്ലെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ ഹജ്ജ് തീർഥാടകൾക്ക് കോവിഡ് വാക്സിനേഷൻ വേണമെന്ന് നേരത്തെ സൗദി മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഇത്തവണ ഹജ്ജ് തീർഥാടനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കു എന്നാണ് ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച് പുതിയ ഉത്തരവിൽ പറയുന്നത്.
കഴിഞ്ഞ വർഷം കോവിഡിന്റെ സാഹചര്യത്തിൽ വിദേശത്ത് നിന്നുള്ള തീർഥാടകരെ ഒഴുവാക്കി ആയിരം പേരെ മാത്രമായിരുന്നു ഹജ്ജിനായി അനുവദിച്ചിരുന്നുള്ള. ഹജ്ജ് തീർഥാടന ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു 2020ൽ ഇങ്ങനെ ഒരു നിയന്ത്രണ ഏർപ്പെടുത്തിയിരുന്നത്.
മെക്ക മദീനയിലെ ആരോഗ്യ സംവിധാനങ്ങൾ ഏറ്റവും സുരക്ഷിതമായ രീതിയിൽ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞുയെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫിക്ക് അൽ-റാബ്ബിയ്യ പറഞ്ഞു. തീർഥാടനത്തിന് പ്രവേശിക്കുന്ന കവാടം മുതൽ ഇതിനായുള്ള കേന്ദ്രങ്ങൾ സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ ഒരു വാക്സിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷനുള്ള സൗകര്യം നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടായിരുന്നു. അതോടൊപ്പം ഹജ്ജ് തീർഥാടനത്തിന് പോകാനുള്ളവർരുടെ അപേക്ഷ ഫോം നൽകേണ്ട അവസാന തിയതി ജനുവരി 10 2021നായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy