Mecca Hajj Pilgrims: കോവിഡ്  മഹാമാരിയുടെ കാലത്ത് ഏറെ നിയന്ത്രണങ്ങളോടെ നടക്കുന്ന  ഹജ്ജ് തീർത്ഥാടനത്തില്‍ ചരിത്രം തിരുത്തി സൗദി...


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണ ഹജ്ജ് തീർത്ഥാടകര്‍ക്ക്  (Hajj Pilgrims) സുരക്ഷ ഒരുക്കാന്‍ സൗദി (Saudi) വനിതാ  സൈനികരെയും  നിയമിച്ചിരിക്കുകയാണ്.  ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു തീരുമാനം സൗദി കൈക്കൊള്ളുന്നത്.  


ഏപ്രിൽ മുതൽ മെക്കയിലും മദീനയിലും എത്തുന്ന തീർത്ഥാടകർക്ക് വേണ്ട സുരക്ഷയും സഹായവും നല്‍കാനാണ് വനിതാ സൈനികരെ നിയോഗിച്ചത്. തികച്ചും സൈനിക യൂണിഫോമിലാണ് ഇവര്‍ ഡ്യൂട്ടി നിര്‍വ്വഹിക്കുന്നത്.  


സൈനിക യൂണിഫോമും ഒപ്പം  ഇടുപ്പ് വരെ നീളുന്ന ജാക്കറ്റും അയഞ്ഞ ട്രൗസറും തലമുടി മറയ്ക്കുന്ന മൂടുപടവും അണിഞ്ഞാണ്  ഇവര്‍  തങ്ങളുടെ ചുമതല നിര്‍വ്വഹിക്കുന്നത്.  


യാഥാസ്ഥിതിക ഇസ്ലാമിക രാജ്യമെന്ന നിലയിൽ  അറിയപ്പെടുന്ന  സൗദി ഇന്ന് മാറ്റത്തിന്‍റെ പാതയിലാണ്.  സൗദിയില്‍ സാമൂഹികവും സാമ്പത്തികവുമായ പരിഷ്കാരങ്ങൾ നടപ്പാക്കി വരികയാണ്.  വിദേശ നിക്ഷേപം ആകർഷിക്കാനുമുള്ള പദ്ധതികളുടെ ഭാഗമായാണ്   സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ  ആധുനികവത്കരണത്തിന്‍റെയും വൈവിധ്യവൽക്കരണത്തിന്‍റെയും പാത തിരഞ്ഞെടുത്തിരിയ്ക്കുന്നത്.  


Also Read: Dubai Fake Rain : ചൂട് 50 ഡിഗ്രി പിന്നിട്ടു, ദുബായിൽ കൃത്രമമായി മഴ പെയ്പ്പിച്ചു [VIDEO]


വിഷൻ 2030 എന്ന പരിഷ്കരണ നടപടിയുടെ ഭാഗമായി സൗദിയിൽ  നിരവധി  പരിഷ്ക്കാരങ്ങളാണ് നടപ്പാക്കി വരുന്നത്.  വനിതകൾക്ക് വാഹനം ഓടിക്കാനുള്ള അനുവാദം,   രക്ഷിതാക്കളുടെ അനുമതിയില്ലാതെ സ്ത്രീകള്‍ക്ക്  യാത്ര ചെയ്യാനുള്ള അനുമതി തുടങ്ങിയവ പരിഷ്കരണ നടപടിയുടെ ഭാഗമാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.