Dubai : വേനൽക്കാലം കനത്തതോടെ ചൂട് കുറയ്ക്കാനായി കൃത്രമമായി മഴ (Artificial Rain) പെയ്പ്പിച്ച് ദുബായി (Dubai). ദുബായി എമറേറ്റിൽ ചൂട് 50 ഡിഗ്രക്ക് മുകളിൽ കടന്നതോടെയാണ് ഭരണകൂടം കൃത്രമമായി മഴ പെയ്പ്പിച്ചത്. മഴ പെയ്പ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വൈറലായിരിക്കുകയാണ്.
ഡ്രോൺ ടെക്നോളജി ഉപയോഗിച്ചാണ് അറബ് നഗരത്തിൽ മഴ പെയ്പ്പിക്കുന്നത്. ഡ്രോൺ ഉപയോഗിച്ചുള്ള സങ്കേതിക വിദ്യയിൽ മേഘങ്ങൾ സൃഷ്ടിച്ചാണ് മഴ പെയ്പ്പിക്കുന്നത്. ക്ലൗഡ് സീഡിങ് എന്നാണ് ഈ പ്രക്രിയെ വിളിക്കുന്നത്.
ALSO READ : Expo 2020 Dubai : ദുബായി എക്സ്പോ ടിക്കറ്റ് വിൽപന ആരംഭിച്ചു, ടിക്കറ്റ് വിലകൾ ഇങ്ങനെ
Planning works! #Dubai started to invest $15 million in 2017 in 9 rain making projects. So this is the result of heavy fake rain now in July to beat the heat and replenishing water sources.#climate #water #rain #tech #UAE #MiddleEast #technology pic.twitter.com/pI8geKwedH
— Shahriar Sabet (@shahriarsabet) July 21, 2021
ഈ പ്രക്രിയയിലൂടെ നിലവിലെ കാലാവസ്ഥയെ മാറ്റി ആവശ്യനുസരണം മഴ പെയ്പ്പിക്കാൻ സാധിക്കും. ഇത് നേരെത്തെ പല തവണയായി യുഎഇ ആരംഭിച്ചതാണ്. ഇത്തരത്തിൽ മഴ പെയ്പ്പിക്കുമ്പോൾ പ്രദേശ വാസികൾ ട്രാഫിക് നിർദേശങ്ങൾ പൊലീസ് നൽകും. ഈ കഴിഞ്ഞ ഞായറാഴ്ച ഇത്തരത്തിൽ മഴ പെയ്പ്പിച്ച വീഡിയോ യുഎഇയുടെ ദേശീയ കാലാവസ്ഥ വകുപ്പ് പുറത്ത് വിട്ടിരുന്നു.
ALSO READ : India UAE Flight Service : ഇന്ത്യയിൽ നിന്ന് യുഎഇലേക്ക് ഈ മാസം അവസാനം വരെ വിമാന സർവീസ് ഇല്ലയെന്ന് എത്തിഹാദ്
യുഎഇയിൽ മഴ പെയ്യുന്നതിന് തോത് വർധിപ്പിക്കുന്നതിനായിട്ടാണ് ഈ കൃത്രമ മഴ. ഇത് എല്ലാ വർഷം യുഎഇയിൽ 4 ഇഞ്ച് മഴ അധികം നൽകുന്നുണ്ട്. ഇത്തരത്തിൽ കൃത്രമമായി മഴ പെയ്പ്പിക്കുന്നതിനായി 2017ൽ യുഎഇ 15 മില്ല്യൺ ഡോളറിന്റെ 9 പദ്ധതിക്കാണ് നിക്ഷേപം നടത്തിയത്.
منطقة النصلة #رأس_الخيمة #المركز_الوطني_للأرصاد #أمطار_الخير #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #هواة_الطقس #جمعة_القايدي #عواصف_الشمال pic.twitter.com/ZmoveP4OA7
— المركز الوطني للأرصاد (@NCMS_media) July 20, 2021
ALSO READ : Dubai Fire: ദുബായിയിൽ ജബൽ അലി തുറമുഖത്ത് വൻ തീപിടുത്തം; ആളപായമായില്ല
എന്താണ് ക്ലൗഡ് സീഡിങ്?
ട്രോൺ ടെക്നോളജി ഉപയോഗിച്ച മേഘങ്ങളിൽ ഇലക്ട്രക് ചാർജേർപ്പെടുത്തി അവ ക്രോഡീകരിച്ച് മഴയായി പെയ്യും. ഇംഗ്ലണ്ടിലെ അംബാവും യൂണിവേഴ്സറ്റിയാണ് ഈ കൃത്രിമ മഴ രൂപവൽക്കരിച്ചിരിക്കുന്നത്.
യുഎഇ പോലെ 10 സെന്റിമീറ്ററിൽ താഴെ പ്രതിവർഷം മഴ ലഭിക്കുന്ന വരണ്ട കാലാവസ്ഥയുള്ള രാജ്യങ്ങളിൽ കൃത്രമമായി മഴ പെയ്പ്പിക്കാറുണ്ട്. യുഎഇയെ കുടാതെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ മഴ പെയ്പ്പിക്കാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...